ടെക്‌സസ് എല്‍പാസൊ മെക്‌സിക്കന്‍ അതിര്‍ത്തി ജയിലില്‍ തോക്കുധാരികള്‍ നടത്തിയവെടിവെപ്പില്‍ 14 മരണം

author-image
athira kk
New Update

മെക്‌സിക്കൊസിറ്റി: ടെക്‌സസ് എല്‍പാസൊ അതിര്‍ത്തിയില്‍ സിഡാസ് ജുവാറസ് സ്റ്റേറ്റ്  പ്രിസണിനു നേരെ കവചിത വാഹനത്തില്‍ എത്തിയ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ പത്ത് ജയില്‍ സുരക്ഷാ ജീവനക്കാരും, നാലു തടവുപുള്ളികളും കൊല്ലപ്പെടുകയും, 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
publive-image
ജനുവരി 1 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വാഹനത്തില്‍ ആയുധങ്ങളുമായി ജയിലിനു മുമ്പില്‍ എത്തിയ തോക്കുധാരികള്‍ യാതൊരു പ്രകോപനവുമില്ലാതെ ജയില്‍ ഗാര്‍ഡുകള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് രാവിലെ 7 മണിക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജയിലിനു മുമ്പില്‍ നടന്ന വെടിവെപ്പിനിടയില്‍ ജയിലിലെ 24 തടവുകാര്‍ രക്ഷപ്പെട്ടതായും ഇവര്‍ അറിയിച്ചു.

മെക്‌സിന്‍ പടയാളികളും, സ്റ്റേറ്റ് പോലീസും ചേര്‍ന്ന് ജയിലിന്റെ നിയന്ത്രണം തിരിച്ചു പിടിച്ചതായി ഞായറാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റു മാസം സ്റ്റേറ്റ് പ്രിസണില്‍ നടന്ന അക്രമണംജുവാറസ് തെരിവുകളിലേക്കും വ്യാപിച്ചതില്‍ 11 പേര്‍ മരിച്ചിരുന്നു. മെക്‌സിക്കന്‍ ജയിലുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സാധാരാണയായി മാറിയിട്ടുണ്ട്. ഡ്രഗ് കാര്‍ട്ടല്‍സ് തമ്മിലുള്ള കുടിപക അക്രമങ്ങള്‍ക്ക് കാരണമായി ചൂണ്ടികാണിക്കുന്നു.

Advertisment