കാനഡ: മഞ്ഞു നീക്കുന്ന പ്ലോവുമായി സൈക്കിൾ കൂട്ടിയിടിച്ചതിനെ തുടർന്നു കാനഡയിൽ മരണമടഞ്ഞ ഹൈദരാബാദ് സ്വദേശി ജവാദ് മുഷാറഫിനു (22) വിനിപെഗ് നഗരത്തിൽ ഇന്ത്യൻ സമൂഹം ആദരാഞ്ജലി അർപ്പിച്ചു.
/sathyam/media/post_attachments/6Jj2tnTkSarZG5oErnpT.jpg)
ഡിസംബർ 15 നാണു വിനിപെഗിലെ സെന്റ് ബോണിഫസിൽ മുഷാറഫ് സഞ്ചരിച്ചിരുന്ന സൈക്കിളുമായി പ്ലോവിന്റെ മുൻഭാഗം കൂട്ടിയിടിച്ചത്. സംഭവസ്ഥലത്തു തന്നെ യുവാവ് മരിച്ചു.
റെഡ് റിവർ കോളജ് പോളിടെക്നിക്കിൽ വാഹന സാങ്കേതിക വിദ്യ പഠിച്ചിരുന്ന മുഷാറഫ് രണ്ടു വർഷം മുൻപാണ് വിനിപെഗിൽ എത്തിയത്.
വിനിപെഗിലെ ഗ്രാൻഡ് മോസ്‌കിൽ നടന്ന സംസ്ക്കാര ചടങ്ങിന് എത്താൻ മുഷാറഫിന്റെ കുടുംബാംഗങ്ങൾക്ക് ആർക്കും കഴിഞ്ഞില്ല.