ഒട്ടാവ: കാനഡയില്‍ വിദേശികള്‍ വീടുവാങ്ങുന്നതിന് രണ്ടു വര്‍ഷത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കനേഡിയന്‍ പൗരന്‍മാര്‍ക്ക് ന്യായ വിലയ്ക്ക് വീട് കിട്ടാന്‍ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.
/sathyam/media/post_attachments/OoDHYJnPZ7hgEq9ogZ5r.jpg)
നഗരത്തിലെ വീടുകള്‍ വാങ്ങുന്നതിനാണ് പൂര്‍ണമായ വിലക്കുള്ളത്. സമ്മര്‍ കോട്ടേജുകള്‍ പോലെ വിനോദങ്ങള്‍ക്കു വേണ്ടിയുള്ളവയെ ഇതു ബാധിക്കില്ല.
വിദേശ നിക്ഷേപങ്ങള്‍ വര്‍ധിച്ചതോടെ രാജ്യത്ത് വീടുകളുടെയും സ്ഥലത്തിന്റെയും വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദേശികള്‍ വീടു വാങ്ങുന്നതു നിയന്ത്രിക്കുമെന്ന് 2021 ലെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തു തന്നെ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ വാഗ്ദാനം ചെയ്തിരുന്നു.
വീടുകള്‍ ആളുകള്‍ക്കു താമസിക്കാനുള്ളതാണെന്നും, നിക്ഷേപ മാര്‍ഗമല്ലെന്നുമാണ് ട്രൂഡോയുടെ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന നിലപാട്. വീട് വാങ്ങിയ ശേഷം താമസിക്കാതെ ഒഴിച്ചിടുന്നതിന് പ്രത്യേക നികുതിയും ചുമത്തുന്നുണ്ട്.
അതേസമയം, രാജ്യത്ത് അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് വിദേശികള്‍ക്ക് വീടുള്ളത്. ഇവര്‍ വീടുവാങ്ങുന്നത് നിരോധിക്കുന്നത് കൊണ്ടുമാത്രം വീടുകളുടെ വിലകുറയില്ലെന്നാണ് നാഷണല്‍ സ്ട്രാറ്റജിക്കല്‍ ഏജന്‍സി കണക്കാക്കുന്നത്.