New Update
മോസ്കോ: ഡോണെട്സ്കിലെ മകീവ്കയില്‍ താല്‍ക്കാലിക സൈനിക കേന്ദ്രത്തിനു നേരേയുണ്ടായ ആക്രമണത്തില്‍ നിരവധി റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു.
Advertisment
63 സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. യു.എസ് നിര്‍മിതമായ ഹിമാര്‍സ് റോക്കറ്റുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം യുക്രെയ്ന്‍ സൈന്യം ഏറ്റെടുത്തു. 400 റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയതായും അവര്‍ പറയുന്നു. മുന്നൂറിലധികം റഷ്യന്‍ സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും യുക്രെയന്‍.