ബര്‍ലിന്‍ :ജര്‍മനിയിലെ പുതിയ ട്രാഫിക് നിയമങ്ങളില്‍ ൈ്രഡവര്‍മാര്‍ക്കുള്ള പുതിയ പിഴ യുടെ കാര്യത്തില്‍ 2023 ല്‍ കനത്ത സംഗ്യയും ഒപ്പം ലൈസന്‍സ് സസ്പെന്‍ഷനും ഒക്കെ കൂടുതലായി നേരിടേണ്ടി വരും.
/sathyam/media/post_attachments/pJARc6cqccaavzpppT4L.jpg)
ട്രാഫിക് ജാമില്‍ ഒരു എമര്‍ജന്‍സി ലെയിന്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്താല്‍, കൂടുതല്‍ പിഴ പ്രതീക്ഷിക്കാം. കൂടാതെ, ൈ്രഡവിംഗ് ലൈസന്‍സിനോട് കുറച്ച് കാലത്തേക്ക് വിട പറയേണ്ടി വരും. അനുസരണക്കേട് കാണിച്ചാല്‍ കൂടുതല്‍ ശിക്ഷ അത്രതന്നെ.
ട്രാഫിക് ജാമുകളില്‍ അടിയന്തര പാത രൂപപ്പെടുത്തുക അല്ലെങ്കില്‍ മോട്ടോര്‍വേയില്‍ ബാധകമാകുന്ന പല നിയമങ്ങളും പരിചിതമായിരിക്കണം. എന്നാല്‍ പലര്‍ക്കും അറിയാത്ത നിയമങ്ങളുമുണ്ട്. കഴിഞ്ഞ നവംബര്‍ മുതല്‍ റോഡ് ഗതാഗതത്തില്‍ പുതിയ നിയമങ്ങളും പിഴകളും ഉണ്ടായി. ഉദാഹരണത്തിന്, ഗതാഗതക്കുരുക്കിലോ മന്ദഗതിയിലുള്ള ട്രാഫിക്കിലോ മോട്ടോര്‍വേയില്‍ എമര്‍ജന്‍സി ലെയിന്‍ ഉണ്ടാക്കിയില്ലെങ്കില്‍, ഒരു മാസത്തേക്ക് ൈ്രഡവിംഗ് ലൈസന്‍സ് ഉപേക്ഷിക്കേണ്ടിവരും എന്നതാണ് പുതിയ കാര്യം. 200 യൂറോ പിഴയും ഫ്ലെന്‍സ്ബുര്‍ഗില്‍ രണ്ട് പോയിന്റും അതിനു മുകളിലാണ്.
2023 ജനുവരിയില്‍ മറ്റൊരു നിയമം കൂടി എത്തി. സിഗ്നല്‍ ലൈറ്റ് ചുവപ്പാണങ്കില്‍ അതും ലംഘിച്ചാല്‍ പിഴകളുടെ കാറ്റലോഗ് അനുസരിച്ച്, പിടിക്കപ്പെടുന്ന ൈ്രഡവര്‍മാര്‍ കുറഞ്ഞത് 90 യൂറോ നല്‍കുകയും ഫ്ലെന്‍സ്ബുര്‍ഗില്‍ ഒരു പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യും.കഠിനമായ കേസുകളില്‍, ൈ്രഡവിംഗ് നിരോധനത്തിന് പോലും സാധ്യതയുണ്ട്. വെറുതെ സ്റേറാപ്പ് ലൈന്‍ കടന്ന് പുറകില്‍ വന്നാല്‍ പോലും പെനാല്‍റ്റി പ്രതീക്ഷിക്കണം.
മാസ്ക് ഇല്ലെങ്കില്‍ ൈ്രഡവര്‍മാര്‍ പിഴ നല്‍കണം. ശ്രദ്ധിക്കുക, മാസ്ക് ധരിക്കേണ്ടതില്ല, പക്ഷേ അത് ഫസ്ററ് എയ്ഡ് കിറ്റില്‍ കൊണ്ടുപോകണം. 2023 ഫെബ്രുവരി മുതല്‍ വില്‍ക്കുന്ന പ്രഥമശുശ്രൂഷ കിറ്റുകളില്‍ രണ്ട് മാസ്കുകള്‍ ഉണ്ടായിരിക്കണം.
എന്നാല്‍ 2023 ജനുവരി അവസാനം മുതല്‍ എഎജ2 മാസ്കുകള്‍ അല്ലെങ്കില്‍ മെഡിക്കല്‍ മാസ്കുകള്‍ മതി. നിങ്ങള്‍ക്ക് അവയില്‍ രണ്ടെണ്ണം പ്രഥമശുശ്രൂഷ കിറ്റില്‍ ഉണ്ടായിരിയ്ക്കണം.അല്ലെങ്കില്‍ പിടിക്കപ്പെട്ടാല്‍ പിഴ ഉറപ്പായി കിട്ടിയിരിയ്ക്കും.