ജര്‍മനിയില്‍ പുതുവല്‍സര ദിനത്തില്‍ അപകടങ്ങളുടെ സുനാമി

author-image
athira kk
New Update

ബര്‍ലിന്‍: സില്‍വസ്ററര്‍ ദിവസത്തിന്റെ വൈകുന്നേരം മുതല്‍ പുതുവര്‍ഷ രാവ് അവസാനിച്ചപ്പോള്‍ ജര്‍മ്മനിയിലും നാടകീയമായ സാഹചര്യങ്ങള്‍ അരങ്ങേറി. പടക്കം പൊട്ടിച്ച 17 വയസുള്ള കൗമാരക്കാരന്‍ അപകടത്തിപ്പെട്ടു ജീവന്‍ നഷ്ടമായി. 42 കാരന്റെ ഇരു കൈത്തണ്ടകളും നഷ്ടപ്പെട്ടു. അതേസമയം രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍, ലോവര്‍ സാക്സണിയില്‍ ലോട്ടറിയിലൂടെ കോടീശ്വരനായി, റോക്കറ്റുകള്‍, പടക്കങ്ങള്‍,സംഗീതം, എല്ലാം സമന്വയിച്ച ആഘോഷത്തോടെ സന്തോഷത്തിന്റെ നിറവില്‍ ജര്‍മ്മനിയിലെമ്പാടുമുള്ള ജനങ്ങള്‍ 2023 വര്‍ഷത്തിന്റെ തുടക്കത്തെ സ്വാഗതം ചെയ്തു. എന്നാല്‍ ഞെട്ടിക്കുന്ന അപകടങ്ങളും അക്രമങ്ങളും ഒരു അപവാദവുമായി.

Advertisment

publive-image

ലൈപ്സിഷില്‍ പൈറോടെക്നിക്കുകള്‍ കൈകാര്യം ചെയ്യുന്നതിനിടെ, ഒരു 17 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു, പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു. സംഭവത്തില്‍ മൂന്നാമതൊരാളുടെ അനാസ്ഥയാണ് ജീവന്‍ നഷ്ടമായത്. (എന്‍ആര്‍ഡബ്ള്യു) സംസ്ഥാനത്തിലെ ബാല്‍വെയിലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ (66) കാരിയായ ഒരു സ്ത്രീ മരിച്ചു. പോലീസും അഗ്നിശമന സേനയും എത്തിയെങ്കിലും കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. സഹായികള്‍ക്ക് ചേതനയറ്റട ശരീരം മാത്രമേ വീണ്ടെടുക്കാനാകൂ.

ഡ്യൂസല്‍ഡോര്‍ഫില്‍, രാത്രി 9 മണിയോടെ, ഒരു പുരുഷന്‍ (33) കാരിയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. പ്രതിയെ അറസ്ററ് ചെയ്തു. ആക്രമണത്തിന്റെ കാരണം അവ്യക്തമാണ്. എസ്സണില്‍ ഒരു (8) പെണ്‍കുട്ടിക്കും അവളുടെ (40) പിതാവിനും പടക്കം പൊട്ടി ഗുരുതരമായി പരിക്കേറ്റു. ഇരുവരും ക്ളിനിക്കില്‍ എത്തി. പിതാവ് ഗുരുതരാവസ്ഥയിലാണ്. മാരകമായ അപകടത്തിലാണ്.തുരിംഗിനിലെ ഫ്രീമറില്‍ പടക്കം പൊട്ടിക്കുന്നതിനിടെ (42) ന് ഗുരുതരമായി പരിക്കേറ്റതിനാല്‍ ഇരു കൈകളും മുറിച്ചു മാറ്റേണ്ടി വന്നു. ഓണ്‍ലൈന്‍ വഴിയാണ് പടക്കങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്.

27~കാരന്‍ ജൂലിഷില്‍ പടക്കങ്ങള്‍ ഒരുമിച്ച് കത്തിച്ചപ്പോള്‍, സ്വയം നിര്‍മ്മിച്ച പൈറോടെക്നിക് ബണ്ട് കൈയ്യില്‍ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിന്റെ ശക്തിയില്‍ രണ്ട് വിരലുകള്‍ നഷ്ടമായി.

തൂരിംഗനിലെ ക്രിസ്പന്‍ഡോര്‍ഫില്‍, ഒരു അപകടത്തില്‍ 21~കാരന്റെ കൈ നഷ്ടപ്പെട്ടു. അനധികൃത ബോള്‍ ബോംബ് കത്തിച്ച ഉടന്‍ പൊട്ടിത്തെറിച്ചതായി പോലീസ് വക്താവ് പറഞ്ഞു. സാക്സണ്‍ അന്‍ഹാള്‍ട്ടിലെ ഹാളെയില്‍ പടക്കം പൊട്ടിക്കാന്‍ ശ്രമിച്ച ആളുടെ കണ്ണും കൈയ്യം നഷ്ടമായെന്നും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച രാത്രി ജര്‍മനിയിലെ പല ക്ളിനിക്കുകളിലും ശസ്ത്രക്രിയ വിഭാഗത്തില്‍ തിരക്കായിരുന്നു. ചികിത്സയിലായിരുന്നു.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ പടക്ക വില്‍പന നിരോധിച്ചതിനാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി പുതുവത്സര രാവില്‍ പരിക്കുകള്‍ ഗണ്യമായി കുറഞ്ഞു. "ഈ വര്‍ഷം മുമ്പത്തെപ്പോലെ വീണ്ടും നിരവധി അപകടങ്ങള്‍ ഉണ്ടായി. അതേസമയം ബര്‍ലിനില്‍ കലാപങ്ങളും തെരുവു യുദ്ധവുമാണ് ഉണ്ടായത്. ബര്‍ലിനില്‍ പോലീസുമായി ആഘോഷക്കാര്‍ തെരുവ് യുദ്ധം നടത്തി. ക്രൂസ്ബര്‍ഗ് ജില്ലയില്‍, അവര്‍ നിരവധി ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും പടക്കം, റോക്കറ്റുകള്‍ എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്രമികളിലൊരാള്‍ക്ക് കാര്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബര്‍ലിന്‍~നൊയേക്കോളനില്‍ അരാജകരായ ആളുകള്‍ ബസിനും കടയ്ക്കും തീയിട്ടു. ആയുധധാരിയായ ഒരാളെ അറസ്ററ് ചെയ്തു.

നിരവധി നഗരങ്ങളിലെ അഗ്നിശമന സേനകള്‍ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലാണ്. എല്‍ംഷോണില്‍ (ഷ്ലെസ്വിഗ്~ഹോള്‍സ്ററീന്‍) ഒരു കാര്‍പോര്‍ട്ട് കത്തിനശിച്ചു. സിന്‍ഡല്‍ഫിംഗനില്‍ (ബാഡന്‍~വുര്‍ട്ടംബര്‍ഗ്) വലിയ തോതിലുള്ള പ്രവര്‍ത്തനം. ഒരു ബഹുനില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി. ഫലം: പന്ത്രണ്ടാം നിലയിലെ ബാല്‍ക്കണി തീപിടിത്തം കാരണം 120 താമസക്കാര്‍ക്ക് കെട്ടിടം വിട്ടുപോകേണ്ടിവന്നു. പടക്കം പൊട്ടിച്ചാണ് തീ പടര്‍ന്നതെന്ന് കരുതുന്നു.

ഹാനോവറിലെ ഒരു കുടംബത്തിലെ ആഘോഷത്തില്‍ സാരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തി. ഡ്യൂസെല്‍ഡോര്‍ഫില്‍ നിര്‍മാണ സാമഗ്രികളുടെ കടയിലാണ് തീപിടിത്തമുണ്ടായത്.പരിക്കുകളൊന്നും ഇല്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഹാനോവര്‍ മേഖലയില്‍ നിന്നുള്ള (ലോവര്‍ സാക്സോണി) ഒരാള്‍ക്ക് പുതുവത്സര ലോട്ടറിയില്‍ സമ്മാനം ലഭിച്ച് കോടീശ്വരനായി. ബാഡന്‍~വുര്‍ട്ടംബര്‍ഗില്‍ ഒരു മില്യണ്‍ യൂറോ വീതം നേടി ഏഴ് പുതിയ കോടീശ്വരന്മാര്‍ ഉണ്ടായി. ബവേറിയിലെ ദമ്പതികള്‍ക്ക് പുതുവത്സര ദിനരാത്രിയില്‍, കുഞ്ഞു പിറന്നതും മറ്റൊരു സംഭവമായി.

Advertisment