ദൂബായ് : ദുബായില്‍ ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മദ്യത്തിനുള്ള നികുതി കുറയ്ക്കുന്നു. മദ്യവില്‍പ്പനയ്ക്ക് 30 ശതമാനം നികുതിയാണ് കുറയ്ക്കുന്നത്. ഗള്‍ഫ് നഗരങ്ങള്‍ക്കിടയിലെ മല്‍സരമാണ് ഈ നികുതി കുറവിന് കാരണമായതെന്നാണ് സൂചന.
സൗദി തലസ്ഥാനമായ റിയാദ് വിദേശ സന്ദര്‍ശകരെയും കമ്പനികളെയും ആകര്‍ഷിക്കുന്നതിനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് മദ്യത്തിന് വില കുറയ്ക്കുന്നതിനുള്ള ദൂബായ് നടപടികള്‍.
വിതരണക്കാരാണ് നികുതിയിലെ ഈ വെട്ടിക്കുറവ് പുറത്തുവിട്ടത്. അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ലോകത്ത് മദ്യത്തിന് ഏറ്റവും ഉയര്‍ന്ന വിലയുണ്ടായിരുന്ന ഇവിടെ വലിയ കുറവുണ്ടാക്കുമെന്നാണ് കരുതുന്നത്.പൈന്റിനും അര ലിറ്ററിനും ബിയറിനുമൊക്കെ 15 ഡോളറില്‍ കൂടുതലായിരുന്നു ഇവിടെ വില.
21 വയസ്സിന് മുകളിലുള്ള നോണ്‍ മുസ്ലിങ്ങള്‍ക്ക് മാത്രമേ ദൂബായ് വ്യക്തിഗത മദ്യ ലൈസന്‍സ് ലഭ്യമാക്കിയിരുന്നുള്ളു. ഇവര്‍ക്കു മാത്രമേ ദുബായിലെ പരിമിതമായ എണ്ണമുള്ള ലൈസന്‍സ്ഡ് ഷോപ്പുകളില്‍ നിന്ന് മദ്യം വാങ്ങാനും കഴിയുമായിരുന്നുള്ളു. എന്നാല്‍ ഇപ്പോഴത് ഇപ്പോള്‍ സൗജന്യമാക്കിയെന്നും വിതരണക്കാരായ എം എം ഐയും ആഫ്രിക്കന്‍, ഈസ്റ്റേണ്‍ എന്നിവര്‍ പറയുന്നു.ഇഷ്ട ഡ്രിങ്ക്സ് ഇനി എളുപ്പത്തിലും വിലകുറച്ചും വാങ്ങാമെന്ന് എം എം ഐ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മുസ്ലീം രാജ്യവും പ്രമുഖ എണ്ണ കയറ്റുമതിക്കാരുമായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സാമ്പത്തിക, വ്യാപാര, വിനോദസഞ്ചാര കേന്ദ്രമാണ് ദുബായ്.2022ലെ 11 മാസത്തിനുള്ളില്‍ 12 മില്യണിലധികം സന്ദര്‍ശകരാണ് ദുബായിലെത്തിയത്.2021ല്‍ ഇത് 6.02 മില്യണായിരുന്നു. അതിന്റെ ഇരട്ടിയിലധികമാണ് പോയ വര്‍ഷത്തെ സന്ദര്‍ശകരുടെ കണക്കെന്ന് സാമ്പത്തിക, ടൂറിസം വകുപ്പ് പറയുന്നു.
യു എ ഇയിലെ ബാറുകള്‍, നിശ്ചിത ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ ലൈസന്‍സോടെ മദ്യം വില്‍ക്കാനാകും. എന്നിരുന്നാലും പൊതുസ്ഥലത്ത് മദ്യം കഴിക്കാന്‍ അനുമതിയില്ല.യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ ഷാര്‍ജയില്‍ മാത്രമാണ് മദ്യം പൂര്‍ണമായും നിരോധിച്ചിട്ടുള്ളത്.