ബ്രസീലുകാരി യുവതി കൊല ചെയ്യപ്പെട്ട കേസില്‍ പിടിയിലായത് നാട്ടുകാരനായ മുന്‍ പാര്‍ട്ണര്‍

author-image
athira kk
New Update

കോര്‍ക്ക്: കോര്‍ക്കിലെ ഫ്ളാറ്റില്‍ പുതുവല്‍സരപ്പുലരിയില്‍ ബ്രസീല്‍ യുവതി കൊല ചെയ്യപ്പെട്ട കേസില്‍ മുന്‍ പാര്‍ട്ണര്‍ റിമാന്റില്‍. ബ്രസീലില്‍ നിന്നുള്ള ബ്രൂണ ഫൊന്‍സെക്കയെ (28) കൊലപ്പെടുത്തിയ കേസില്‍ സ്വന്തം നാട്ടുകാരനും മുന്‍ കമിതാവുമായ മില്ലര്‍ പച്ചെക്കോ (29)യാണ് അറസ്റ്റിലായത്. ബ്രസീല്‍ പൗരനായ ഇയാളെ കോര്‍ക്ക് ജില്ലാ കോടതി റിമാന്റ് ചെയ്തു.ജനുവരി 9 ന് വീണ്ടും കോര്‍ക്ക് ജില്ലാ കോടതിയില്‍ ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
publive-image

Advertisment

പുതുവത്സര ദിനത്തിലാണ് കോര്‍ക്കിലെ നമ്പര്‍ 5 ലിബര്‍ട്ടി സ്ട്രീറ്റിലെ ഫ്ളാറ്റില്‍ കഴുത്ത് ഞെരിച്ച കൊല്ലപ്പെട്ട നിലയില്‍ ബ്രൂണയെ കണ്ടെത്തിയത്. ഇതേ സ്ട്രീറ്റില്‍ തന്നെയാണ് പ്രതിയും താമസിച്ചിരുന്നത്.സംഭവ ദിവസം തന്നെ അറസ്റ്റിലായ പ്രതിയെ ബ്രൈഡ്വെല്‍ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തിരുന്നു.

ഗാര്‍ഡയുടെ ചോദ്യത്തിനൊന്നും ഇയാള്‍ മറുപടി നല്‍കിയില്ല.കറുത്ത സ്ലാക്കും കറുത്ത ജംബറും ധരിച്ചെത്തിയ പ്രതി കോടതിയിലും മൗനം തുടര്‍ന്നു.ഡിഫന്‍സ് സോളിസിറ്ററായ ഓയിഫ് ബട്ടിമറിന്റെ അപേക്ഷയില്‍ ഇയാള്‍ക്ക് സൗജന്യ നിയമ,വൈദ്യ സഹായം അനുവദിച്ചു.ഭാവിയിലെ സിറ്റിംഗുകള്‍ക്കായി പോര്‍ച്ചുഗീസ് പരിഭാഷകന്റെ സേവനവും ഉറപ്പാക്കി.

കൊല നടന്നത് പുതുവല്‍സരാഘോഷത്തിന് ശേഷം

കോര്‍ക്ക് സിറ്റി സെന്ററില്‍ പുതുവത്സരമാഘോഷിക്കാന്‍ സുഹൃത്തുക്കളോടൊപ്പം ബ്രൂണയുമുണ്ടായയിരുന്നു. അതിന് ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.രാവിലെ 6.30ന് കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അതിനിടെ മൃതദേഹം ബ്രസീലിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കായി കുടുംബം അയര്‍ലണ്ടിലെത്തുമെന്നാണ് കരുതുന്നത്.കുടുംബത്തെ സഹായിക്കുന്നതിനായി ഫാമിലി ലെയ്‌സണ്‍ ഓഫീസറെ ഗാര്‍ഡ നിയമിച്ചിരുന്നു.

ബ്രൂണയുടെ മൃതദേഹം കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ (സിയുഎച്ച്) പോസ്റ്റ്മോര്‍ട്ടം നടത്തി.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും ക്രൂരമായി മര്‍ദ്ദിച്ച ശേഷം കഴുത്ത് ഞെരിച്ചാണ് ഇവരെ കൊന്നതെന്ന് തെളിഞ്ഞിട്ടുണ്ട്.

ബ്രസീലിലെ ഫോര്‍മിഗയില്‍ നിന്നുള്ളയാളാണ് ബ്രൂണ ഫൊന്‍സെക. ബ്രസീലിലെ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്ത ഇവര്‍ അവിടെ ലൈബ്രേറിയനായി ജോലി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജോലിയ്ക്കായി അയര്‍ലണ്ടിലെത്തിയത്.ബിഡ്വെസ്റ്റ്-നൂനന്‍ കോണ്‍ട്രാക്ടര്‍ ക്ലീനേഴ്‌സിലെ ജീവനക്കാരിയായിരുന്ന ഇവര്‍ മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലായിരുന്നു ജോലി ചെയ്തിരുന്നത്.ഇതിന് തൊട്ടടുത്താണ് ഇവര്‍ കൊല്ലപ്പെട്ടത്.

Advertisment