തിരക്ക് നിയന്ത്രണാതീതം ;എമര്‍ജെന്‍സി വിഭാഗവും സ്തംഭനത്തില്‍ താളം തെറ്റി, തകിടം മറിഞ്ഞ് ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍

author-image
athira kk
New Update

ലിമെറിക് : ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ നിയന്ത്രിക്കാനാകാത്ത തിരക്കു മൂലം ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനമാകെ പ്രതിസന്ധി.തിരക്ക് താങ്ങാനാവാതെ വന്നതിനെ തുടര്‍ന്ന് ഇന്ന് ഒ പിവിഭാഗം പൂര്‍ണ്ണമായും റദ്ദാക്കി.
publive-image
കോവിഡ് , ഫ്ലൂ, ആര്‍ എസ് വി എന്നിവയുള്‍പ്പെടെയുള്ള രോഗികള്‍ പെരുകിയതാണ് ആശുപത്രിയുടെ ഇ ഡിയെ പ്രതിസന്ധിയിലാക്കിയത്. ഇക്കാര്യം ആശുപത്രി സ്ഥിരീകരിച്ചിട്ടുണ്ട്. എക്സ്ട്രാ ജീവനക്കാരെ ജോലിക്കായി നിയോഗിച്ചിട്ടുണ്ട്.കൂടാതെ മറ്റ് വിഭാഗം ജീവനക്കാരെയും അത്യാഹിത വിഭാഗത്തിലേക്ക് പുനര്‍വിന്യസിച്ചിട്ടുണ്ട്.

Advertisment

തിരക്കുകള്‍ നിയന്ത്രിക്കുന്നതിന് എനിസ്, നെനാഗ്, സെന്റ് ജോണ്‍സ് ഹോസ്പിറ്റലുകളില്‍ അധിക സര്‍ജ് ബെഡ്ഡുകള്‍ തുറന്നു. ഹോസ്പിറ്റലിലെ ‘ഡേ ബെഡ്ഡുകള്‍’ ഇന്‍-പേഷ്യന്റ് ബെഡുകളാക്കി മാറ്റിയിട്ടുമുണ്ട്. എന്നിരുന്നാലും പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല.

അടിയന്തിര ശസ്ത്രക്രിയകള്‍ മാത്രമേ വരും ദിവസങ്ങളില്‍ നടത്തൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. നാഷണല്‍ ആംബുലന്‍സ് സര്‍വീസ് ഉപയോഗിച്ച് ആശുപത്രിയില്‍ നിന്നും ഗുരുതരമാകാന്‍ സാധ്യതയുള്ള രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.ഹൃദയാഘാതവും പക്ഷാഘാതവും പോലെ ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമേ യു എച്ച് എല്ലില്‍ പരിഗണിക്കുന്നുള്ളു.

ആശുപത്രി സന്ദര്‍ശനത്തിനും വിലക്കേര്‍പ്പെടുത്തി.ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ മാതാപിതാക്കള്‍,ഡിമെന്‍ഷ്യ രോഗികളെ സഹായിക്കുന്നവര്‍,ഗുരുതരാവസ്ഥയിലായ രോഗികളെ സന്ദര്‍ശിക്കാനെത്തുന്നവര്‍ എന്നിവര്‍ക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളു.ഒരു രോഗിക്ക് ഒരാള്‍ എന്ന നിലയില്‍ ഈ ഇളവുകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.

എമര്‍ജെന്‍സി വിഭാഗത്തില്‍ ഹാജരാകുന്ന രോഗികള്‍ ‘പരിചരണത്തിനായി ഏറെ കാത്തിരിക്കേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.
രോഗികള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ക്കും കാത്തിരിപ്പിനും ആശുപത്രി മാനേജ്മെന്റ് ക്ഷമാപണം നടത്തി.

Advertisment