രാജാക്കാട്:മമ്മട്ടിക്കാനം സാൽവേഷൻ ആർമി ചർച്ചിന് സമീപം ബൈക്കിടിച്ച് പരുക്കേറ്റ വയോധികൻ മരിച്ചു.ഞായറാഴ്ച രാവിലെ പ്രഭാത സാവാരിക്കിറങ്ങിയ മമ്മട്ടിക്കാനം മണിയൻപാറയിൽ എം.ജെ ജോൺ(95) ആണ് ബൈക്ക് ഇടിച്ച് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കേ മരിച്ചത്.വീട്ടിൽ നിന്നും മമ്മട്ടിക്കാനത്തുള്ള കടയിലേക്ക് നടന്നു വരുമ്പോൾ പിറകിൽ നിന്നും അമിതവേഗതയിൽ യുവാവ് ഓടിച്ചിരുന്ന ബൈക്ക് ജോണിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രായാധിക്യത്താൽ കേൾവി കുറവുള്ള ജോണിന് ബൈക്കിൻ്റെ ശബ്ദം കേൾക്കുവാനോ,ഒഴിഞ്ഞു മാറാനോ കഴിഞ്ഞില്ല.ഇടിയുടെ ആഘാതത്തിൽ റോഡരികിലേക്ക് തെറിച്ച് വീണ ജോണിന് കൈകാലുകൾക്കും,തലയ്ക്കും സാരമായി പരുക്കേറ്റിരുന്നു.
അപകടം കണ്ട് ഓടികൂടിയ നാട്ടുകാർ ചേർന്ന് രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ ചികിത്സക്കായി കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മകന്റെ മരണ വാർഷിക ദിനത്തിലാണ് ജോണിനെ ബൈക്ക് ഇടിച്ചത്.ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചേയാണ് മരിച്ചത്. സംസ്കാരം ഇന്ന് 11.30 ന് പഴയവിടുതി സാൽവേഷൻ ആർമി സെമിത്തേരിയിൽ. ഭാര്യ പരേതയായ ചിന്നമ്മ.മക്കൾ : റോസമ്മ,ഏലിയാമ്മ,ജോസഫ്,മേരി, ജോർജ്ജ്,അമ്മിണി,മേഴ്സി,ജെയിംസ്, ഡെയിസി.മരുമക്കൾ :മർക്കോസ്, പരേതനായ ബേബി,അച്ചാമ്മ,അപ്പച്ചൻ, മറിയം,പൗലോസ്,ബേബി,ബിന്ദു, സുഗതൻ