New Update
ചിക്കാഗോ: പരേതനായ പ്രൊഫ. വർക്കി കുളങ്ങരയുടെ ഭാര്യ പ്രൊഫ. സിസിലി വർക്കി കുളങ്ങര (77- റിട്ടയർഡ് പ്രൊഫസർ, ന്യൂമാൻ കോളേജ്, തൊടുപുഴ) ചിക്കാഗോയിൽ അന്തരിച്ചു. പടി. കോടിക്കുളം ചിറമാട്ടേൽ കുടുംബാംഗമാണ്.മക്കൾ: ജോൺ സെബാൻ വർക്കി കുളങ്ങര, ഷീൻ നെടുങ്ങോട്ടിൽ.
Advertisment
മരുമക്കൾ: മിന്ന ജോൺ മണവാളൻ, രാജി മാത്യു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രൽ പള്ളിയിൽ ജനുവരി 4, 5 തീയതികളിൽ സംസ്ക്കാര ശുശ്രൂഷകൾ നടത്തപ്പെടും. ജനുവരി 4 ബുധനാഴ്ച വൈകുന്നേരം 5 മുതൽ 9 മണി വരെ പാരിഷ് ഹാളിൽ പൊതു ദർശനം.
ജനുവരി 5 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കത്തീഡ്രൽ പള്ളിയിൽ ദിവ്യബലിയും പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം ഹിൽ സൈഡിലുള്ള ക്യൂൻ ഓഫ് ഹെവൻ കാത്തലിക്ക് സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.