ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ പ്രദാനം ചെയ്തുകൊണ്ട് പുതിയ റെസിഡന്‍സി നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഇതു പ്രകാരം, വിദേശികള്‍ക്ക് രാജ്യത്തെ താമസം നിയമപരമാക്കാനും പെര്‍മനന്റ് റെസിഡന്‍സി നേടാനും കൂടുതല്‍ എളുപ്പമാകും.
/sathyam/media/post_attachments/f5qu3e5lqKmwQerl4t9x.jpg)
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുപ്പതിനാണ് പുതിയ നിയമം വിജ്ഞാപനം ചെയ്തത്. ടോളറേറ്റ് സ്റ്റാറ്റസില്‍ ജര്‍മനിയില്‍ കഴിയുന്ന 140,000 വിദേശികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മാനദണ്ഡങ്ങള്‍ പാലിക്കാനായാല്‍ പതിനെട്ട് മാസത്തെ റെസിഡന്‍സി പെര്‍മിറ്റിന് ഇവര്‍ അര്‍ഹരാകും.
അഞ്ച് വര്‍ഷമായി രാജ്യത്തു കഴിയുന്നവരും, ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍പ്പെടാത്തവരുമായിരിക്കണം എന്നു നിര്‍ബന്ധണാണ്.
കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ വരെയുള്ള കണക്കനുസരിച്ച്, 248,182 പേരാണ് ടോളറേറ്റഡ് സ്റ്റാറ്റസിലുണ്ടായിരുന്നത്. അതില്‍ 137,373 പേരാണ് അഞ്ച് വര്‍ഷത്തിലേറെയായി രാജ്യത്തു താമസിക്കുന്നത്.