വാഷിങ്ടണ്‍: ബ്രിട്ടീഷ് രാജകുടുംബവുമായി നഷ്ടപ്പെട്ടു പോയ ബന്ധം വീണ്ടെടുക്കണമെന്ന മോഹം പരസ്യമായി പ്രകടിപ്പിച്ച് ഹാരി രാജകുമാരന്‍. അച്ഛന്‍ ചാള്‍സിനെയും ജ്യേഷ്ഠന്‍ വില്യമിനെയും തനിക്കു തിരികെ വേണമെന്നാണ് ഒരു അഭിമുഖത്തില്‍ ഹാരി വ്യക്തമാക്കിയിരിക്കുന്നത്.
/sathyam/media/post_attachments/ePq1ODxOEdCq7apMWcad.jpg)
രാജകീയ പദവികളില്‍ നിന്ന് ഒഴിവാക്കാനായി തനിക്കും ഭാര്യ മേഗന്‍ മാര്‍ക്കിളിനുമെതിരെ പലരും ഇല്ലാക്കഥകള്‍ ചമയ്ക്കുകയായിരുന്നു എന്നാണ് ഹാരി പറയുന്നത്. അഭിമുഖത്തിന്റെ പൂര്‍ണ രൂപം അടുത്ത ആഴ്ച മാത്രമേ പുറത്തുവരൂ. പിന്നാലെ ഹാരിയുടെ ആത്മകഥാപരമായ പുസ്തകവും പുറത്തിറങ്ങും.
രാജകീയ പദവികള്‍ ഉപേക്ഷിച്ച ഹാരി ഇപ്പോള്‍ മെഗാനും കുട്ടിക്കുമൊപ്പം യുഎസിലാണ് സ്ഥിരതാമസം.