New Update
ന്യൂയോര്‍ക്ക്: യു.എസ് കൗണ്ടി ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചിരിക്കയാണ് തിരുവല്ലക്കാരി ജൂലി എ മാത്യു. പതിനഞ്ച് വര്‍ഷമായി യുഎസില്‍ അഭിഭാഷകയാണവര്‍.
Advertisment
കാസര്‍കോട് ഭീമനടിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് ഓണ്‍ലൈനായിട്ടായിരുന്നു ജൂലി സത്യപ്രതിജ്ഞ ചെയ്തത്. ഭര്‍ത്താവ് ജിമ്മി മാത്യു യു.എസില്‍ ഇന്റീരിയര്‍ ഡിസൈനിങ് കമ്പനി നടത്തുകയാണ്.
തിരുവല്ലയില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പം യു.എസിലേക്ക് കുടിയേറുമ്പോള്‍ നിയമ പഠനം ജൂലിയുടെ മനസിലുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ബിസിനസ് രംഗത്ത് അച്ഛന്‍ നേരിട്ട ചില നിയമപ്രശ്നങ്ങളാണ് അവരെ നിയമപഠനത്തിലേക്കു നയിച്ചത്.