കഞ്ചാവും മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലാഘവ സമീപനവുമായി പ്രധാനമന്ത്രി ലിയോവരദ്കര്‍

author-image
athira kk
New Update

ഡബ്ലിന്‍ : കഞ്ചാവും മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലാഘവ സമീപനവുമായി പ്രധാനമന്ത്രി ലിയോവരദ്കര്‍. ഇവ നിയമവിധേയമാക്കുന്നതിനെക്കുറിച്ച് തനിക്ക് കാഴ്ചപ്പാടില്ലെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് പ്രധാനമന്ത്രി.മയക്കുമരുന്ന് നയത്തെക്കുറിച്ച് വരുന്ന സിറ്റിസണ്‍സ് അസംബ്ലിയില്‍ പൊതുജനങ്ങള്‍ അഭിപ്രായം പറയട്ടെയെന്ന നിലപാടിലാണ് ലിയോ വരദ്കര്‍ .തീരുമാനം സിറ്റിസണ്‍സ് അസംബ്ലിയ്ക്ക് വിട്ട് കാഴ്ചക്കാരനാകുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനവും ഉയരുന്നുണ്ട്.

Advertisment

publive-image

ദേശീയ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന് ശേഷം മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇല്ലെന്നായിരുന്നു വരദ്കറുടെ മറുപടി.

കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ വിപണനം ലൈസന്‍സ് നല്‍കി നിയമവിധേയമാക്കുന്നത് ആലോചിക്കണമെന്ന ഗൗരവതരമായ ശുപാര്‍ശയാണ് ഫിന ഫാള്‍ ടി ഡി ജയിംസ് ലോലെസ് അധ്യക്ഷനായ ജസ്റ്റിസ് സംബന്ധിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി നല്‍കിയിട്ടുള്ളത്.

ഈ ഘട്ടത്തിലാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേകിച്ച് കാഴ്ചപ്പാടൊന്നുമില്ലെന്നും സിറ്റിസണ്‍സ് അസംബ്ലി തീരുമാനിക്കട്ടെയെന്ന നിലയിലും പ്രധാനമന്ത്രിയുടെ പ്രതികരണമുണ്ടായത്. ഈ തീരുമാനം സംബന്ധിച്ച് മുന്‍വിധിയില്ലെന്നും വരദ്കര്‍ പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പ്പാര്‍ട്ടികളുമായി കൂടിയാലോചിച്ച് ആരോഗ്യകരമായ സമീപനം സര്‍ക്കാര്‍ രൂപപ്പെടുത്തണമെന്നും പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്യുന്നു.കൂടാതെ മയക്കുമരുന്ന് വിപണിയെ ഐറിഷ് പശ്ചാത്തലത്തില്‍ നിയമവിധേയമാക്കണമെന്നും നിയന്ത്രിത വിപണിയിലൂടെ നിലവില്‍ കരിഞ്ചന്തയില്‍ കിട്ടുന്ന മയക്കുമരുന്നുകള്‍ ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.

മയക്കുമരുന്നു വിപണിയില്‍ ലൈസന്‍സ് ഏര്‍പ്പെടുത്തി തൂക്കമുള്‍പ്പടെയുള്ളവ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പരിശോധിക്കാനും അതിലൂടെ സുരക്ഷയൊരുക്കാനും കഴിയുമെന്നും ചെയര്‍മാന്‍ പറയുന്നു. ഈ നയത്തിന്റെ ഗുണദോഷങ്ങളെ സംബന്ധിച്ച് സോഷ്യല്‍ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കൂടുതല്‍ ഗവേഷണമുണ്ടാകണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ഇത്രയും സീരിയസ് ശുപാര്‍ശകള്‍ സംബന്ധിച്ച ഒരു റിപ്പോര്‍ട്ടിനെ തീര്‍ത്തും നിസ്സാരവല്‍ക്കരിച്ച് കാണുകയെന്ന നിലപാടാണ് വരദ്കര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.

ഭരണഘടനയില്‍ നിന്ന് എട്ടാം ഭേദഗതി നീക്കം ചെയ്യുന്നതടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മുന്‍ അസംബ്ലികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.വിവാഹ സമത്വത്തിലും ആ ഇടപെടല്‍ നമ്മള്‍ കണ്ടു.ഇതു പോലെ ബയോ ഡൈവേഴ്സിറ്റി,ഡബ്ലിനിലെ ലോക്കല്‍ ഗവണ്‍െന്റിന്റെ നവീകരണം എന്നിവയ്ക്ക് ശേഷം ഡ്രഗ് പോളിസിയിലും ഇടപെടാന്‍ സിറ്റിസണ്‍ അസംബ്ലിയ്ക്ക് അവസരം നല്‍കുമെന്ന് വരദ്കര്‍ പറഞ്ഞു.2023ല്‍ സിറ്റിസണ്‍സ് അസംബ്ലി ആരംഭിക്കുമെന്നാണ് കരുതുന്നത്.എന്നാല്‍ തീയതികളൊന്നും ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

അതേ സമയം,വ്യക്തിഗത ഉപയോഗത്തിനായി ഏഴ് ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലാതാക്കണമെന്നാവശ്യപ്പെടുന്ന പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റിന്റെ ജിനോ കെന്നി അവതരിപ്പിച്ച സ്വകാര്യ ബില്ലും ഡെയ്ലിലെത്തിയിട്ടുണ്ട്.

Advertisment