ഗുണ്ടാ സംഘങ്ങളിൽ പെട്ട രണ്ടു ഇന്ത്യൻ  വംശജർക്കെതിരെ കാനഡയുടെ താക്കീത് 

author-image
athira kk
New Update

കാനഡ: അക്രമി സംഘങ്ങളിൽ സജീവമായ രണ്ടു ഇന്ത്യൻ വംശജർക്കെതിരെ കനേഡിയൻ പൊലീസ് താക്കീതു നൽകി. ഇവരുടെ അതിതീവ്ര അക്രമങ്ങൾ സമൂഹത്തിനു ഭീഷണിയാണെന്നു പൊലീസ് ചൂണ്ടിക്കാട്ടി. കൺവീർ ഗാർച്ച (24), ഹർകിരത് ജൂട്ടി (22) എന്നിവരിൽ നിന്ന് ആർക്കും ഭീഷണി ഉണ്ടാവാമെന്നു സറേയിലെ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇരുവരും ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ പെട്ട സറെയിലാണ് താമസം. ലഹരിമരുന്നു കച്ചവടം. ഗുണ്ടായിസം, വെടിവയ്പ് തുടങ്ങി സമൂഹത്തിനു ഭീഷണിയാവുന്ന ഏർപ്പാടുകളിലാണ് അവർ.
publive-image

Advertisment

ഗുണ്ടാസംഘങ്ങളെ സഹിക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. 2022 ഓഗസ്റ്റിൽ കനേഡിയൻ പൊലീസ് 11 കുപ്രസിദ്ധ ഗുണ്ടകളുടെ പട്ടിക ഇറക്കിയിരുന്നു. അതിൽ 9 പേർ പഞ്ചാബിൽ നിന്നുള്ളവർ ആയിരുന്നു. 

കാനഡയിൽ 1990 കളിലാണ് ഇൻഡോ-കനേഡിയൻ ഗുണ്ടാ സംഘങ്ങൾ ശക്തമായത്. പ്രത്യേകിച്ച് ബ്രിട്ടീഷ് കൊളംബിയയിലെ വാൻ കൂവറിൽ. ഇന്ത്യ ഗവൺമെന്റ് പലകുറി ഇവരുടെ ഭീഷണിയെ കുറിച്ച് കാനഡയോട് സംസാരിച്ചിരുന്നു. എന്നാൽ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടില്ല എന്ന നിലപാടിലാണ് കാനഡ. 

ഏറ്റവും ഒടുവിൽ ഈ സംഘങ്ങളുടെ ഇരയായത് പഞ്ചാബിലെ പോപ്പ് ഗായകൻ സിദ്ധു മൂസേവാല ആണ്. അതിലെ മുഖ്യ പ്രതി ഗോൾഡി ബ്രാർ കാനഡയിൽ ലോറൻസ് ബിഷ്‌ണോയി എന്ന ഗുണ്ടയുടെ സംഘത്തിൽ അംഗമാണ്.  ഇന്ത്യയിൽ അയാൾക്കെതിരെ 16 കേസുകളുണ്ട്. 

കാനഡയിൽ സുരക്ഷിതരായി കഴിയുന്ന ബ്രാർ, ലഖ്‌ബീർ സിംഗ് ലാണ്ട, ഹർദീപ് സിംഗ് നിജ്ജാർ, രാമൻ ജഡ്ജ്, ആര്ഷ ധള്ള തുടങ്ങിയ ഗുണ്ടകൾക്കെതിരെ നടപടി എടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. ഇവരെല്ലാം പഞ്ചാബിൽ നിന്നുള്ളവരാണ്. 

മൂസേവാല വധക്കേസിൽ മുഖ്യ സൂത്രധാരൻ എന്നി കരുതപ്പെടുന്ന ലണ്ടയ്ക് എതിരെ ഇന്ത്യയിൽ 20 കേസുകളുണ്ട്. 

Advertisment