ലണ്ടന്‍: മൂത്ത സഹോദരനായ വില്യം രാജകുമാരനില്‍ നിന്ന് മര്‍ദനമേറ്റതായി ഹാരിയുടെ വെളിപ്പെടുത്തല്‍. ഈ മാസം 10ന് പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിലാണ് പരാമര്‍ശം.
/sathyam/media/post_attachments/OmBbylgwx2o9QsacQuPz.jpg)
അമേരിക്കന്‍ നടിയായ മെഗാന്‍ മാര്‍ക്കിളിനെ വിവാഹം കഴിച്ചതോടെയാണ് ഹാരി രാജകുടുംബവുമായി അകന്നു തുടങ്ങിയത്. വെള്ളക്കാരിയല്ലാത്ത മെഗാന്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ അത്ര സ്വീകാര്യയായിരുന്നില്ല. തുടര്‍ന്ന് രാജകീയ പദവികള്‍ ഉപേക്ഷിച്ച് ഹാരിയും മെഗാനും കുട്ടിയും യുഎസിലേക്ക് താമസം മാറ്റുകയായിരുന്നു.
മെഗാന്‍ മര്യാദയില്ലാത്തവളും പരുക്കന്‍ പ്രകൃതക്കാരിയുമാണെന്ന് വില്യം കുറ്റപ്പെടുത്തിയിരുന്നതായി ഹാരിയുടെ പുസ്തകത്തില്‍ പറയുന്നു. വില്യം തന്റെ കോളറിനു പിടിച്ച് വാതിലിനടുത്തേക്ക് തള്ളിയെന്നും, പട്ടിക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തിലാണ് താന്‍ ചെന്നു വീണതെന്നും ഹാരി പറയുന്നു. പാത്രം പൊട്ടി അതിന്റെ ചീളുകള്‍ തന്റെ ദേഹത്ത് കയറി. പിന്നീട് തന്നെ അവിടെനിന്ന് ഇറക്കിവിടുകയായിരുന്നു എന്നും ഹാരി പറയുന്നു.