വത്തിക്കാന്‍ സിറ്റി: മരിക്കും മുന്‍പ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അവസാന വാക്കുകള്‍ എന്തായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്ന പരിചാരകന്‍ വെളിപ്പെടുത്തുന്നു.
/sathyam/media/post_attachments/aPfCdou3qU0Z9kh0UEhV.jpg)
"ദൈവമേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു" എന്നായിരുന്നു ആ വാക്കുകള്‍ പരിചാരകന്‍ റെക്കോഡ് ചെയ്തിട്ടുമുണ്ട്.
അടക്കംപറയുന്നതു പോലൊരു ശബ്ദം മാത്രമായിരുന്നു അത്. പക്ഷെ വേര്‍തിരിച്ചറിയാന്‍ മാത്രം വ്യക്തമായിരുന്നു. ഇറ്റാലിയന്‍ ഭാഷയിലായിരുന്നു സംസാരിച്ചതെന്നും പരിചാരകന്‍ പറഞ്ഞതായി ബെനഡിക്ട് മാര്‍പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയായ ആര്‍ച്ച്ബിഷപ് ഗിയോര്‍ഗ് ഗന്‍സൈ്വന്‍ വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു.
വ്യാഴാഴ്ചയാണ് പോപ്പ് എമിരറ്റസിന്റെ അന്ത്യ സംസ്കാരച്ചടങ്ങുകള്‍. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ടായിരിക്കും കാര്‍മികത്വം വഹിക്കുക.