സ്ട്രാസ്ബര്‍ഗ്: യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക പ്രതിസന്ധി പ്രതീക്ഷിച്ചതു തന്നെയാണ്. എന്നാല്‍, പ്രവചിക്കപ്പെട്ടിടത്തോളം തീവ്രമല്ല അതെന്നാണ് പുതിയ കണക്കുകളില്‍ വ്യക്തമാകുന്നത്. സ്വകാര്യ മേഖലയിലെ ബിസിനസ് ആക്റ്റിവിറ്റികളില്‍ പ്രതീക്ഷിച്ചത്ര ചുരുക്കമുണ്ടായിട്ടില്ല എന്നത് ആശ്വാസത്തിനു വക നല്‍കുന്നു.
/sathyam/media/post_attachments/NochTzAm7rjRyP6APqqt.jpg)
പുതിയ സാഹചര്യത്തില്‍, മേഖലയിലെ പ്രതീക്ഷിത മാന്ദ്യം മുന്‍പു കരുതിയിരുന്നതിനെക്കാള്‍ കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക ഡിസംബറില്‍ രേഖപ്പെടുത്തിയത് അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണ്, 49.3. മുന്‍ എസ്ററിമേറ്റിനെക്കാള്‍ 0.5 പെര്‍സന്റേജ് പോയിന്റ് കൂടുതലുമാണിത്.
സൂചിക അമ്പതില്‍ താഴെ വരുന്നതാണ് ചുരുക്കമായി കണക്കാക്കുന്നത്. അമ്പതിനു മുകളിലാണെങ്കില്‍ വളര്‍ച്ചയും.