ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ ഭാരവാഹികള്‍ക്കും ജീവനക്കാര്‍ക്കും ശമ്പള വര്‍ധന പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. ഏഴു ശതമാനമാണ് ശരാശരി വര്‍ധന. അമ്പതിനായിരം യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആറു മാസത്തിനിടെ രണ്ടാം തവണയാണ് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്.
/sathyam/media/post_attachments/J97MeMW6UNsBQVRLVp5o.jpg)
നേരത്തെ വന്നത് പ്രഖ്യാപിത വര്‍ധനയായിരുന്നെങ്കില്‍, ഇപ്പോഴത്തേത് ജീവിതച്ചെലവ് കൂടുന്നതിനനുസരിച്ച് ആനുപാതികമായി വരുന്ന ഓട്ടോമാറ്റിക് വര്‍ധനയാണ്.
ഇതനുസരിച്ച് യൂണിയന്‍ മേധാവി ഉര്‍സുല വോന്‍ ഡെര്‍ ലെയന് പ്രതിദിനം ആയിരം യൂറോയാണ് ലഭിക്കുക. 2021ലേതിനെ അപേക്ഷിച്ച് 2044 യൂറോയാണ് ഉര്‍സുലയുടെ പ്രതിമാസ ശമ്പളത്തില്‍ വര്‍ധന വന്നിരിക്കുന്നത്. 31,250 യൂറോയാണ് ഇപ്പോഴത്തെ മാസ ശമ്പളം. ഫോറിന്‍ അലവന്‍സ് കൂടി ചേരുമ്പോള്‍ ഇത് ഏകദേശം 36,000 യൂറോ വരും.
705 യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് പ്രതിമാസം 10,495 യൂറോ വീതം ലഭിക്കും. സിവില്‍ സര്‍വീസിലുള്ളവര#്ക്ക് 214 യൂറോ വര്‍ധിച്ച് 3272 യൂറോയായി.