ലണ്ടന്‍: ക്രിസ്തീയ പുരോഹിതനും കന്യാസ്ത്രീയും തമ്മിലുള്ള പ്രണയവും വിവാഹവും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബ്രിട്ടനില്‍ നിന്നാണ് ഈ അപൂര്‍വ പ്രണയകഥ പുറത്തുവന്നിരിക്കുന്നത്.
/sathyam/media/post_attachments/8P7c8oPh5vYL3kqoGLis.jpg)
സിസ്ററര്‍ മേരി എലിസബത്തും ഫാദര്‍ റോബര്‍ട്ടുമാണ് കഥയിലെ നായികാനായകന്‍മാര്‍. ഏഴു വര്‍ഷം മുന്‍പ് ആരംഭിച്ച പ്രണയമാണ് ഇരുവരുടേയും വിവാഹത്തില്‍ കലാശിച്ചത്.
ലിസ ടിഗ്ളര്‍ എന്ന മേരി എലിസബത്ത് പത്തൊമ്പതാം വയസില്‍ കന്യാസ്ത്രീയായതാണ്. കാര്‍മലൈറ്റ് റോമന്‍ കത്തോലിക്കാ വിഭാഗത്തിലെ അംഗമായിരുന്നു. ലങ്കാഷെയറിലെ പ്രെസ്ററണിലെ ഒരു കോണ്‍വെന്റിലാണ് സേവനം അനുഷ്ടിച്ചിരുന്നത്.
ഓക്സ്ഫോര്‍ഡില്‍ നിന്നുള്ള കര്‍മ്മലീത്ത സന്യാസിയാണ് റോബര്‍ട്ട്. 2015ല്‍ കോണ്‍വെന്റില്‍ വച്ചാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരസ്പരം അടുക്കുന്നതും. ആദ്യമായി കണ്ട് ഒരാഴ്ചയ്ക്ക് ശേഷം, എലിസബത്തിന് റോബര്‍ട്ട് ഒരു കത്ത് അയച്ചു. വിവാഹാഭ്യര്‍ഥനയായിരുന്നു അതില്‍.
തുടര്‍ന്ന് ഇരുവരും പുരോഹിത ജീവിതം വിട്ടിറങ്ങിയവരുടെ പുസ്തകങ്ങള്‍ വായിച്ചാണ് ജീവിത വഴിത്തിരിവിലേക്കു കടന്നത്. വിവാഹ ശേഷം ലിസ ഒരു ആശുപത്രിയില്‍ ജോലി കണ്ടെത്തി. റോബര്‍ട്ട് ബ്രപ്മചര്യം ആവശ്യമില്ലാത്ത ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടില്‍ ചേര്‍ന്ന് വൈദിക വൃത്തി തുടരുന്നു.