യുക്രെയ്നില്‍ താത്കാലിക വെടിനിര്‍ത്തല്‍

author-image
athira kk
New Update

മോസ്കോ: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അടുത്ത രണ്ടു ദിവസത്തേക്ക് റഷ്യ യുൈ്രകനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണ് തീരുമാനം അറിയിച്ചത്. 36 മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ക്രിസ്മസ് ആചരണത്തിന്‍റെ ഭാഗമായാണ് പ്രഖ്യാപനം.
publive-image
വ്യാഴാഴ്ച അര്‍ധരാത്രി 12 മുതല്‍ 36 മണിക്കൂര്‍ സമയത്തേക്കാണ് മാത്രമാണ് വെടിനിര്‍ത്തല്‍. റഷ്യയിലും യുക്രെയ്നിലും താമസിക്കുന്ന ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ ജനുവരി 6~7 തീയതികളിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. മതപരമായ അവധിക്കാലത്ത് വെടിനിര്‍ത്തലിനുള്ള റഷ്യയിലെ 76 കാരനായ ഓര്‍ത്തഡോക്സ് നേതാവ് പാത്രിയാര്‍ക്കീസ് കിറിലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പ്രഖ്യാപനം. യാഥാസ്ഥിതികത അവകാശപ്പെടുന്ന ധാരാളം പൗരന്മാര്‍ യുദ്ധമേഖലകളില്‍ താമസിക്കുന്നു എന്ന വസ്തുത കണക്കിലെടുത്താണ് വെടിനിര്‍ത്തല്‍.ക്രിസ്മസ് രാവില്‍ പള്ളിയില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കാനും യുൈ്രകനോട് ആവശ്യപ്പെടുന്നതായും റഷ്യ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment

അതേസമയം ജര്‍മ്മനി യുൈ്രകന്‍ മാര്‍ഡര്‍ ടാങ്കുകള്‍ വിതരണം ചെയ്തു. യുഎസ് പ്രസിഡന്റ് ബൈഡനുമായി നടത്തിയ ഫോണ്‍ കോളിന് ശേഷമാണ് ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഇക്കാര്യം അറിയിച്ചത്. കൃത്യമായി എത്ര ടാങ്കുകള്‍ ~ എന്നത് വ്യക്തമല്ല. 2.50 മീറ്റര്‍ വീതിയുള്ള കിടങ്ങുകളും ഒരു മീറ്റര്‍ ഉയരമുള്ള തടസ്സങ്ങളും മറികടക്കാന്‍ മാര്‍ഡര്‍ കവചിത പേഴ്സണല്‍ കാരിയറിനു കഴിയും, കൂടാതെ 1.50 മീറ്റര്‍ ആഴമുള്ള വെള്ളത്തിലൂടെ സഞ്ചരിക്കാനും കഴിയും. യുഎസ്എയുമായി ഏകോപിപ്പിച്ചാണ് നടപടി.

ഉക്രേനിയന്‍ ജനതയോടുള്ള അചഞ്ചലമായ ഐക്യദാര്‍ഢ്യം ഉറപ്പിയ്ക്കാന്‍ ജര്‍മനി പാട്രിയറ്റ് ടാങ്കര്‍ സംവിധാനവും നല്‍കുന്നുണ്ട്.

Advertisment