New Update
വാഷിങ്ടണ്‍: പതിനെണ്ണായിരം ജീവനക്കാരെ കൂടി പിരിച്ചുവിടാന്‍ ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണ്‍ തീരുമാനിച്ചു.
Advertisment
യൂറോപ്പില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടല്‍ ഏറ്റവും രൂക്ഷമായി ബാധിക്കുക. കോവിഡ് സമയത്ത് ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ കമ്പനി വന്‍തോതില്‍ റിക്രൂട്ട്മെന്റ് നടത്തിയിരുന്നു. 2020, 2021 വര്‍ഷങ്ങളിലായി ആമസോണ്‍ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി. എന്നാല്‍, ലോക്ക്ഡൗണ്‍ അവസാനിച്ചതോടെ ഇത്രയും പേരുടെ ആവശ്യമില്ലാതെ വരുകയായിരുന്നു.
സീസണല്‍ ജോലിക്കാര്‍ കൂടാതെ ലോകത്താകമാനം ആമസോണിന് 15.4 ലക്ഷം ജീവനക്കാരുണ്ട്. പുറത്താക്കപ്പെടുന്നവര്‍ക്ക് പ്രത്യേക അലവന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും വേറെ ജോലി കണ്ടെത്താന്‍ സഹായവും നല്‍കുമെന്ന് കമ്പനി പറയുന്നു.