അന്തര്‍വാഹിനിയും വിമാന എന്‍ജിനും നിര്‍മിക്കാന്‍ ഇന്ത്യ ~ ഫ്രാന്‍സ് സഹകരണം

author-image
athira kk
New Update

ന്യൂഡല്‍ഹി: മുങ്ങിക്കപ്പലുകളുടെയും വിമാന എഞ്ചിനുകളുടേയും രൂപകല്‍പനയിലും നിര്‍മാണത്തിലും സഹകരിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണയായി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു കീഴിലാണിത്.

Advertisment

publive-image

യുദ്ധവിമാന എഞ്ചിനുകളുടെ സാങ്കേതിക വിദ്യ കൈമാറ്റവുമായി ബന്ധപ്പെട്ട് നിലവിലെ സഹകരണം തുടരുന്നത് കൂടാതെ ഭാവി യുദ്ധവിമാനങ്ങള്‍ക്കും ചരക്കുനീക്ക സംവിധാനങ്ങള്‍ക്കുമുള്ള പുതിയ എഞ്ചിനുകള്‍ രൂപകല്‍പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനുമുള്ള സഹകരണമാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

ഇതിനകം ടാറ്റ ഗ്രൂപ്പും എയര്‍ബസും സി295 വിമാനത്തിന്റെ നിര്‍മാണത്തിനായി സഹകരിക്കുന്നുണ്ട്. ഫ്രാന്‍സുമായി സഹകരിച്ച് മറ്റ് സിവിലിയന്‍ മിലിട്ടറി വിമാനങ്ങള്‍ക്ക് വേണ്ടിയും ഈ സഹകരണം വ്യാപിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഫ്രാന്‍സിന്റെ സ്കോര്‍പിന്‍ ക്ളാസ് മുങ്ങിക്കപ്പലുകളെ അടിസ്ഥാനമാക്കി ഇന്ത്യ നിര്‍മിക്കുന്ന കാല്‍വരി ക്ളാസ് മുങ്ങിക്കപ്പലുകളുടെ ശ്രേണിയിലെ അവസാന മുങ്ങിക്കപ്പല്‍ ഈ വര്‍ഷം പുറത്തിറങ്ങും. ഈ മേഖലയില്‍ ഇന്ത്യ തുടര്‍ന്നും ഫ്രാന്‍സിന്റെ സഹകരണം പ്രതീക്ഷിക്കുന്നുണ്ട്.

ഇത് കൂടാതെ ഡ്രോണുകള്‍, സെന്‍സറുകള്‍, ഓഷ്യന്‍ ബെഡ് മാപ്പിങ് ഉള്‍പ്പടെയുള്ള മേഖലകളിലും ഫ്രാന്‍സ് ഇന്ത്യയെ സഹായിച്ചേക്കും.

അതിര്‍ത്തിയില്‍ ചൈനയില്‍ നിന്നുള്ള ഭീഷണി നിലനില്‍ക്കെയാണ് ഫ്രാന്‍സിന്റെ പിന്തുണയോടെ ആയുധങ്ങളും ഹാര്‍ഡ് വെയര്‍ പ്ളാറ്റ്ഫോമുകളും തദ്ദേശീയമായി നിര്‍മിച്ച് സ്വയം പര്യാപ്തത നേടാനാണ് ഇന്ത്യ ശ്രമിച്ചുവരുന്നത്.

Advertisment