ബുക്കാറെസ്ററ്: കൗമാര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബര്‍ഗിനെ പരിഹസിച്ച് ട്വീറ്റുകളഉം വിഡിയോകളും ചെയ്ത വിവാദ കുറ്റവാളിയെ ഒളിസങ്കേതത്തില്‍ നിന്ന് പോലീസ് പിടികൂടി.
തനിക്ക് 33 കാറുകളുണ്ടെന്നും ഇ മെയില്‍ അയച്ചുതന്നാല്‍ കാര്‍ ശേഖരത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും അവയുടെ കാര്‍ബണ്‍ എമിഷന്‍ പട്ടികയും അയക്കാം എന്നുമായിരുന്നു ഗ്രെറ്റ ത്യുന്‍ബെയെ പ്രകോപിപ്പിച്ചുകൊണ്ടുള്ള വിവാദ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ആന്‍ഡ്രൂ ടേറ്റിന്റെ ട്വീറ്റ്.
ഗ്രെറ്റ ഇതിനുള്ള മറുപടിയും നല്‍കിയിരുന്നു. ഇതിനുപിന്നാലെ ഗ്രെറ്റയെ പരിഹസിച്ച് ഒരു വീഡിയോ ടേറ്റ് പങ്കുവയ്ക്കുകയും ചെയ്തു. ഈ ട്വീറ്റുകളില്‍ നിന്ന് ടേറ്റിന്റെ കൃത്യമായ ലൊക്കേഷന്‍ മനസിലാക്കിയാണ് റൊമാനിയന്‍ പോലീസ് ഇയാളെ പിടികൂടിയത്.
മുന്‍ ബ്രിട്ടീഷ്~അമേരിക്കന്‍ കിക്ക് ബോക്സര്‍ കൂടിയായ ടേറ്റിന്റെ കോടികള്‍ വിലമതിക്കുന്ന കാറുകള്‍ റൊമാനിയന്‍ പോലീസ് പിടിച്ചെടുത്തു. 24 കോടിയോളം രൂപ വിലമതിക്കുന്ന ബുഗാട്ടി ചിരോണ്‍, രണ്ട് ഫെരാറി, പോര്‍ഷെ, റോള്‍സ് റോയ്സ്, ആസ്ററണ്‍ മാര്‍ട്ടിന്‍ എന്നിവ ഉള്‍പ്പെടെ ടേറ്റിന്റെ വാഹന ശേഖരത്തിലെ 11 അത്യാഡംബര കാറുകളാണ് പോലീസ് പിടിച്ചെടുത്തത്.
മനുഷ്യക്കടത്ത്, ബലാത്സംഗം, സംഘടിത കുറ്റകൃത്യങ്ങള്‍ക്കുള്ള സംഘം രൂപീകരിക്കല്‍ തുടങ്ങിയ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ടേറ്റ് പെണ്‍കുട്ടികളെ വലയിലാക്കി തടവില്‍ പാര്‍പ്പിച്ച് ബലാത്സംഗം ചെയ്ത് അശ്ളീല ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നുവെന്നും പരാതിയുണ്ട്. ടേറ്റിനൊപ്പം സഹോദരന്‍ ട്രിസ്ററനേയും മറ്റു രണ്ട് റൊമാനിയന്‍ പൗരന്‍മാരേയും ഇതേ കേസുകളില്‍ പോലീസ് അറസ്ററ് ചെയ്തിരുന്നു.