കുടിയേറ്റ സംവിധാനം തകര്‍ന്നു: ബൈഡന്‍

author-image
athira kk
New Update

വാഷിങ്ടണ്‍: യുഎസിലെ കുടിയേറ്റ സംവിധാനമാകെ തകര്‍ന്നു താറുമാറായെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. അനധികൃത കുടിയേറ്റക്കാരെ കര്‍ക്കശമായി തടയാനാണ് തീരുമാനം.

Advertisment

publive-image

അതേസമയം, ദുരിതമനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നും നിയന്ത്രിതമായി കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും രാജ്യത്തെത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കുന്നു. ക്യൂബ, ഹെയ്തി, നിക്ക്വാരേഗ്വ, വെനസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള 30,000 അഭയാര്‍ഥികള്‍ക്ക് എല്ലാ മാസവും അനുമതി നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

അവരവരുടെ രാജ്യങ്ങളില്‍ തന്നെയാണ് ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. യു.എസ് സ്പോണ്‍സറും വേണം. വ്യക്തികളെ കുറിച്ച് വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും പ്രവേശന അനുമതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Advertisment