ഞങ്ങളെ കളിയാക്കാന്‍ വിളിച്ചതാണോ ? നിത്യ ദാസിനോട് കയര്‍ത്ത് ബാല

author-image
athira kk
New Update

കൊച്ചി : നടന്‍ ബാലയുടെ വ്യക്തി ജീവിതവും അഭിപ്രായങ്ങളും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഒരു ഷോയില്‍ എത്തിയ ബാലയുടെയും ഭാര്യ എലിസബത്തിന്റെയും വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

Advertisment

publive-image

‘ഞാനും എന്റാളും’ എന്ന പരിപാടിയില്‍ നിത്യ ദാസിനോട് ചൂടാകുന്നതായാണ് കാണിക്കുന്നത്.

ബാലയോടും എലിസബത്തിനോടും വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പം എന്തായിരുന്നു എന്നാണ് ചോദിക്കുന്നത്. ഇതിന് ബാല നല്‍കിയ മറുപടി പെണ്ണിനാണ് ബലം കൂടുതല്‍ എന്നാണ്.

എന്നാല്‍ ഇടനെ തന്നെ നിത്യ ദാസ് ഇടപെടുന്നതും അങ്ങനെ പറയരുതെന്ന് പറയുന്നതും കാണാം. പരസ്പര ധാരണയാണ് ദാമ്പത്യം എന്നാണ് നിത്യ ദാസ് പറയുന്നത്.

നമ്മളെ കളിയാക്കാനായി എന്തോ പറയുകയാണ് എന്നാണ് ബാല പറയുന്നത്. ഷോയുടെ പ്രമോയിലാണ് ഇത് എത്തിയത്.

ബാലയും എലിസബത്തും രസകരമായ ഗെയിമുകളില്‍ പങ്കെടുക്കുന്നതും വീഡിയോയില്‍ കാണാം.

കാര്‍ഡ് എടുത്ത് അതിലുള്ള താരത്തെ ആംഗ്യഭാഷയിലൂടെ അവതരിപ്പിക്കുകയും അത് കണ്ടുപിടിക്കുകയും ചെയ്യുന്നതുമാണ് ഗെയിം.

വീഡിയോയില്‍ എലിസബത്ത് എടുക്കുന്നത് ഉണ്ണി മുകുന്ദന്റെ ചിത്രമാണ്. ഉണ്ണി മുകുന്ദന്‍ ആണെന്ന് അറിയിക്കാന്‍ ബാല ശ്രമിക്കുന്നത് തങ്ങള്‍ ഒരു ബെല്‍റ്റ് ആണെന്നാണ് നല്‍കുന്ന ക്ലു.

വൈറലായി മാറിയ ‘നാന് ഉണ്ണിമുകുന്ദന്‍, അനൂപ് മേനോന്‍, പൃഥ്വിരാജ് ഞങ്ങളൊരു ബെല്‍റ്റ്’ എന്ന ഡയലോഗ് ഓര്‍മ്മപ്പെടുത്തുകയാണ് ബാല.

Advertisment