ബര്‍ലിന്‍: പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ ജര്‍മനിയില്‍ ഒരാള്‍ മരിക്കുകയും വെടിക്കെട്ട് അപകടത്തില്‍ നിരവധിയാളുകള്‍ക്ക് പരുക്കേല്‍ക്കുകയും എമര്‍ജന്‍സി സര്‍വീസുകളെ ആക്രമിച്ച ഡസന്‍കണക്കിനാളുകളെ പോലീസ് അറസ്ററ് ചെയ്യുകയും ചെയ്തിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ വിഭാഗങ്ങള്‍ക്കെതിരേ വംശീയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ ചില യാഥാസ്ഥിതിക നേതാക്കള്‍.
/sathyam/media/post_attachments/rsny0JkMQXX8h9bQB3Hf.jpg)
തീവ്ര വലതുപക്ഷ നേതാക്കളെക്കാളുപരി, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഇത്തരം ആരോപണങ്ങളുമായി രംഗത്തുണ്ടെന്നതാണ് വസ്തുത. പ്രധാന പ്രതിപക്ഷമായ ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എംപിയാണ് ആദ്യം രംഗത്തുവന്നത്. പശ്ചിമേഷ്യക്കാരും ഇരുണ്ട നിറമുള്ളവരുമാണ് അക്രമ സംഭവങ്ങള്‍ക്കു പിന്നിലെന്നാണ് ആരോപണം.സിഡിയുവിന്റെ മറ്റൊരു എംപിയും മുന്‍ ആരോഗ്യ മന്ത്രിയുമായ യെന്‍സ് സ്പാനും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
കുടിയേറ്റക്കാര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ മാത്രമാണ് വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നതെന്നാണ്. അനിയന്ത്രിതമായ കുടിയേറ്റമാണ് ഇത്തരം സംഭവങ്ങളുടെ മൂലകാരണമെന്നും ഒരു അഭിമുഖത്തില്‍ സ്പാന്‍ അഭിപ്രായപ്പെട്ടു. സ്പാന്റെ അഭിപ്രായത്തോടു യോജിക്കുന്ന നിലപാടാണ് ജര്‍മന്‍ പോലീസ് സൊസൈറ്റി മേധാവി റെയ്നര്‍ വെന്റ് സ്വീകരിച്ചിരിക്കുന്നത്.
കുടിയേറ്റത്തിന്റെ കാര്യത്തില്‍ സത്യം മറച്ചുവയ്ക്കുകയാണ് ജര്‍മന്‍ രാഷ്ട്രീയക്കാര്‍ ചെയ്യുന്നതെന്ന് യാഥാസ്ഥിതിക നിലപാടുകളുള്ള ദിനപത്രം ബില്‍ഡ് ആരോപിക്കുന്നു.
എന്നാല്‍, പുതുവര്‍ഷ സംഘര്‍ഷത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സിഡിയു നേതാക്കള്‍ ശ്രമിക്കുന്നതെന്ന് പുരോഗമനവാദികളായ മറ്റു പാര്‍ട്ടിക്കാര്‍ ആരോപിക്കുന്നു.