ഡബ്ലിന്‍ : രോഗികളുടെ തിരക്കുമൂലം രാജ്യത്തെ ആശുപത്രികള്‍ നേരിടുന്ന കൊടിയ പ്രതിസന്ധി പരിഹരിക്കാതെ അനങ്ങാപ്പാറ നയം തുടര്‍ന്നാല്‍ ശരിയാകില്ലെന്ന് സര്‍ക്കാരിന് നഴ്സുമാരുടെ മുന്നറിയിപ്പ്. ഈ ആവശ്യം മുന്‍നിര്‍ത്തി വേണ്ടിവന്നാല്‍ സമരത്തിനിറങ്ങുമെന്നാണ് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപനം.
/sathyam/media/post_attachments/iKoctCoRHVF7HkfU3reN.jpg)
സ്ഥിതി മെച്ചപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും സര്‍ക്കാരില്‍ നിന്നുമുണ്ടാകുന്നില്ല. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും പ്രത്യേക തീരുമാനങ്ങളൊന്നുമുണ്ടായില്ല.
പ്രശ്നപരിഹാരത്തിന് കാര്യമായ നടപടികളുണ്ടായില്ലെങ്കില്‍ സമരം ചെയ്യുമെന്ന് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ദ പറഞ്ഞു.ഫ്രണ്ട് ലൈന്‍ ജീവനക്കാരുടെ വാക്കുകള്‍ക്ക് വില നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.കാത്തിരിക്കുക എന്നതല്ലാതെ മറ്റെന്തെങ്കിലും പോംവഴി സര്‍ക്കാരില്‍ നിന്നുമുണ്ടാകുമെന്ന വിശ്വാസമില്ലെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു.സുരക്ഷിതത്വമില്ലാതെ ജോലി ചെയ്യുന്നത് എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
രോഗികളോടും കുടുംബങ്ങളോടും സര്‍ക്കാരിന് വേണ്ടി മാപ്പ് പറയുകയാണ് ഇപ്പോള്‍ നഴ്സുമാര്‍ ചെയ്യുന്നത്. അയര്‍ലണ്ട് പോലൊരു രാജ്യത്ത് രോഗികള്‍ക്ക് അവരര്‍ഹിക്കുന്ന പരിഗണനയോ പരിചരണമോ അല്ല ലഭിക്കുന്നത്.ഇക്കാര്യം മനസ്സിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അല്ലാതെ പ്രശ്നങ്ങള്‍ അതിരൂക്ഷമാകുന്നതു വരെ കാത്തിരിക്കുന്ന സര്‍ക്കാര്‍ സമീപനം അംഗീകരിക്കാനാവില്ലെന്നും ജനറല്‍ സെക്രട്ടറി ഓര്‍മ്മിപ്പിച്ചു.