ബഫര്‍സോണ്‍ പരാതി സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടണം ജോസ് കെ.മാണി

author-image
athira kk
New Update

കോട്ടയം : പരിസ്ഥിതിലോല മേഖലയില്‍ ഉപഗ്രഹസര്‍വ്വേയിലൂടെ കണ്ടെത്തിയ നിര്‍മ്മിതികളില്‍ വിട്ടുപ്പോയവ ചൂണ്ടിക്കാട്ടി പരാതി സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയ സമയപരിധി പതിനഞ്ച് ദിവസം കൂടി നീട്ടിനല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.
publive-image
സംസ്ഥാനത്തെ 22 സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മ്മിതികള്‍, കൃഷിയിടങ്ങള്‍ വിവിധ നിര്‍മ്മിതികള്‍ സംബന്ധിച്ച് വനംവകുപ്പിന്റെ നിര്‍ദ്ദേശാനുസരണംസംസ്ഥാന റിമോര്‍ട്ട് സെന്‍സിങ്ങ് ആന്‍ഡ് എണ്‍വയണ്‍മെന്റ് സെന്റര്‍ (കെ.എസ്.ആര്‍.ഇ.സി) ഉപഗ്രഹ സര്‍വ്വേ പ്രാഥമിക കണ്ടെത്തിയ കണ്ടെത്തിയ നിര്‍മ്മിതികളുടെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമല്ലാത്തതിനാലാണ് പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കുവാന്‍ അവസരം ഒരുക്കിയത്. നാളിതുവരെ ലഭിച്ച പരാതികളില്‍ സ്ഥലപരിശോധന പൂര്‍ണ്ണമായും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പരാതി നല്‍കാനുള്ള സമയം നീട്ടിനല്‍കുന്നതില്‍ അപാകതയില്ലെന്നും ജോസ് കെ.മാണി ചൂണ്ടിക്കാട്ടി

Advertisment