ദീപിക ഫ്രണ്ട്‌സ് ക്ലബ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഡിസിഎല്‍ സംസ്ഥാന റിസോഴ്‌സ് ടീം കോ-ഓര്‍ഡിനേറ്ററുമായ തോമസ് കുണിഞ്ഞിയുടെ മാതാവ് ചരളംകുന്നേല്‍ ത്രേസ്യ നിര്യാതയായി

author-image
athira kk
New Update

കുണിഞ്ഞി: ചരളംകുന്നേല്‍ ആഗസ്തിയുടെ ഭാര്യ ത്രേസ്യ (92) അന്തരിച്ചു. സംസ്‌കാരം നാളെ (ഞായര്‍) മൂന്നിന് മകന്‍ തോമസിന്റെ (ബേബി) ഭവനത്തില്‍ ആരംഭിച്ച് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയില്‍. പരേത വഴിത്തല പ്രാകയില്‍ കുടുംബാംഗം.
publive-image

Advertisment

മക്കള്‍: തോമസ് കുണിഞ്ഞി (ദീപിക ഫ്രണ്ട്‌സ് ക്ലബ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിഎല്‍ സംസ്ഥാന റിസോഴ്‌സ് ടീം കോ-ഓര്‍ഡിനേറ്റര്‍, റിട്ട.അധ്യാപകന്‍, സെന്റ് ജോര്‍ജ് എച്ച്എസ് കല്ലാനിക്കല്‍), ജെയിംസ് അഗസ്റ്റിന്‍ (റിട്ട.അധ്യാപകന്‍, സെന്റ് ആന്റണീസ് എച്ച്എസ് കുണിഞ്ഞി), ലില്ലിക്കുട്ടി സാജു (ഏഴല്ലൂര്‍).

മരുമക്കള്‍: ആനിയമ്മ ജോണ്‍ കുട്ടിലാമ്പേല്‍, കുറവിലങ്ങാട് (റിട്ട.അധ്യാപിക, എസ്എച്ച്ജിഎച്ച്എസ് മുതലക്കോടം), ലീലാമ്മ ജെയിംസ് പരുവനാടിയില്‍, കുടക്കച്ചിറ (റിട്ട. അധ്യാപിക, സെന്റ് തോമസ് യുപിഎസ് നീറന്താനം), സാജു മാത്യു ഓടയ്ക്കല്‍ (ഏഴല്ലൂര്‍).

Advertisment