ബ്രസല്‍സ്: ആഗോള തലത്തില്‍ ഭക്ഷ്യ വിലക്കയറ്റം അതിരൂക്ഷമാകുന്നു. ലോകത്തെ ശരാശരി ഭക്ഷ്യവിലസൂചിക സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചുകഴിഞ്ഞു.
/sathyam/media/post_attachments/UHnn1sHZGbqDJasfEy9o.jpg)
കോവിഡ് ലോക്ഡൗണിനു ശേഷം ലോകവിപണി സജീവമായിത്തുടങ്ങിയതോടെയാണ് 2021 ല്‍ ഭക്ഷേ്യാല്‍പന്ന വിലയില്‍ കുതിച്ചുകയറ്റമുണ്ടായത്. തുടര്‍ന്ന്, യുക്രെയ്നിലെ റഷ്യന്‍ ആക്രമണം ഭക്ഷ്യ എണ്ണയുടെയും ഗോതമ്പിന്റെയും കയറ്റുമതിയെ ബാധിച്ചതോടെ ഇവ രണ്ടിനും വിലയുയര്‍ന്നു. ഇത് 2022 ല്‍ സൂചികയെ റെക്കോര്‍ഡില്‍ എത്തിച്ചു. 2022 ല്‍ മാത്രം 14.3% വര്‍ധനയാണ് ഉണ്ടായത്. പഞ്ചസാര വിലസൂചിക 10 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്.
ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷേ്യാല്‍പന്ന ഏജന്‍സിയായ ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്‍സ് (എഫ്എഒ) തയാറാക്കിയ ഭക്ഷ്യവില സൂചികയാണ് ഞെട്ടിക്കുന്ന സൂചനകള്‍ നല്‍കുന്നത്. മാസം, പാലുല്‍പന്നങ്ങള്‍, ധാന്യങ്ങള്‍, ഭക്ഷ്യഎണ്ണ എന്നിവയുടെ വിലസൂചികകളുടെ ശരാശരി കണക്കാക്കിയാണ് എഫ്എഒ ഭക്ഷ്യവില സൂചിക തയാറാക്കുന്നത്.
2022 ഡിസംബറില്‍ ശരാശരി ഭക്ഷ്യവിലയില്‍ ഇടിവുണ്ടായിട്ടുമുണ്ട്. ഭക്ഷ്യ എണ്ണയ്ക്കും ചില ധാന്യങ്ങള്‍ക്കും മാംസത്തിനും വില കുറഞ്ഞതാണ് ആശ്വാസമേകിയത്. 132.4 ആണ് ഡിസംബറിലെ ഭക്ഷ്യവില സൂചിക.