ലണ്ടന്‍: തന്റെ പിതൃത്വത്തെ അച്ഛനായ ചാള്‍സ് ചോദ്യം ചെയ്തിരുന്നു എന്ന് ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി.
/sathyam/media/post_attachments/2L24u8EW7aSj1xL0HOsE.jpg)
കൊട്ടാരത്തിലെ അംഗരക്ഷകനായിരുന്ന മേജര്‍ ജെയിംസ് ഹെവിറ്റുമായി അമ്മ ഡയാന രാജകുമാരിക്ക് ഉണ്ടായിരുന്ന ബന്ധത്തെ സൂചിപ്പിച്ചായിരുന്നു ചാള്‍സിന്റെ പരിഹാസം. ഹെവിറ്റാണ് ഹാരിയുടെ യഥാര്‍ഥ പിതാവെന്ന കിംവദന്തി അന്നു പ്രചരിച്ചിരുന്നു.
കുട്ടിക്കാലം മുതല്‍ കൊട്ടാരത്തില്‍ അനുഭവിച്ച വിവേചനത്തെക്കുറിച്ച് ഹാരിയുടെ പുസ്തകത്തിലാണ് വിശദമായി പ്രതിപാദിക്കുന്നത്. പുസ്തകം ജനുവരി പത്തിന് പുറത്തിറങ്ങും. 1995ല്‍ ഹാരിയുടെ മാതാവ് ഡയാന രാജകുമാരി ബി.ബി.സിക്കു നല്‍കിയ വിവാദ അഭിമുഖത്തിന് സമാനമാണ് ഹാരിയുടെ ആത്മകഥയായ സ്പെയര്‍ എന്നാണ് നിരൂപകര്‍ അഭിപ്രായപ്പെടുന്നത്.
ഹാരി ജനിച്ചപ്പോള്‍ ചാള്‍സ് പറഞ്ഞ വാക്കുകളില്‍ നിന്നാണ് സ്പെയര്‍ എന്ന പേരു പോലും വന്നിരിക്കുന്നത്. ആദ്യം എനിക്കൊരു ഹെയറിനെ (അനന്തരാവകാശി) കിട്ടി, ഇപ്പോഴൊരു സ്പെയറിനെയും (പകരക്കാരന്‍) എന്നായിരുന്നു വില്യമിന്റെ വാക്കുകള്‍.
കാമിലയുമായുള്ള ചാള്‍സിന്റെ വിവാഹത്തെ താനും വില്യമും എതിര്‍ത്ത കാര്യവും ഹാരി പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. ഹാരി~മേഗന്‍ വിവാഹം ഹാരി മേഗന്‍ വിവാഹ വേദിയെ ചൊല്ലിയും കൊട്ടാരത്തില്‍ തര്‍ക്കം ഉണ്ടായിരുന്നു.
മുമ്പ് ലഹരി മരുന്ന് ഉപയോഗിച്ചിരുന്ന കാര്യവും അച്ഛന്‍ ചികിത്സാകേന്ദ്രത്തിലാക്കിയതുമെല്ലാം ഹാരി പരാമര്‍ശിക്കുന്നു. ആദ്യത്തെ ലൈംഗികാനുഭവം ഒരു മുതിര്‍ന്ന സ്ത്രീയുമൊത്തായിരുന്നു എന്ന കഥയും പുറത്തുവരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us