ബ്രിട്ടീഷ് എയര്‍വേയ്സ് യൂണിഫോം പരിഷ്കരിച്ചു

author-image
athira kk
New Update

ലണ്ടന്‍: ബ്രിട്ടീഷ് എയര്‍വേയ്സ് ക്യാബിന്‍ ജീവനക്കാരുടെ യൂണിഫോമില്‍ ഇരുപതു വര്‍ഷത്തിനിടെ ആദ്യമായി പരിഷ്കാരം വരുത്തി.
വേനല്‍ക്കാലത്തിന് മുമ്പ് കമ്പനിയിലെ 30,000ത്തോളം ജീവനക്കാര്‍ പുതിയ യൂനിഫോമിലേക്ക് മാറും.

Advertisment

publive-image

ഇതുപ്രകാരം വനിതകള്‍ക്ക് ഇനിമുതല്‍ ജമ്പ്സ്യൂട്ട് ധരിക്കാം. ജമ്പ് സ്യൂട്ട് താത്പര്യമില്ലാത്തവര്‍ക്ക് സ്കര്‍ട്ടോ ട്രൗസറോ ഉപയോഗിക്കാം. മതവിശ്വാസപ്രകാരം ഹിജാബ് ധരിക്കാനും അനുമതി നല്‍കി. പുരുഷന്‍മാര്‍ക്ക് സ്യൂട്ടാണ് നിര്‍ദേശിച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷമായി ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനറായ ഒസ്വാള്‍ഡ് ബൊട്ടെങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് പരിഷ്കരണം പ്രാബല്യത്തില്‍ വരുന്നത്.

Advertisment