അധ്യാപികയെ ആറു വയസുകാരന്‍ വെടിവച്ചു

author-image
athira kk
New Update

വാഷിങ്ടണ്‍: അധ്യാപികയുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ആറു വയസ്സുകാരന്‍ കൈത്തോക്കെടുത്ത് നിറയൊഴിച്ചു. യുഎസിലെ വിര്‍ജീനിയയിലുള്ള എലമെന്ററി സ്കൂള്‍ ക്ളാസ് മുറിയിലാണ് സംഭവം.
publive-image
അധ്യാപികയുടെ ശരീരത്തില്‍ വെടിയേറ്റെങ്കില്‍ ജീവന്‍ നഷ്ടമായില്ല. അപകടനില തരണംചെയ്തതായാണ് ആശുപത്രിവൃത്തങ്ങള്‍ പറയുന്നത്. വിദ്യാര്‍ഥിയെ പൊലീസ് കസ്ററഡിയിലെടുത്തു.

Advertisment

കഴിഞ്ഞ മേയില്‍ 19 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും യുഎസ് സ്കൂളിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു. വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ തോക്കെടുത്ത് സ്കൂളിലെത്തിയാണ് അക്രമം നടത്തുന്നത്. കൊലപാതകവും അപകടവും സ്വയംപ്രതിരോധവും ആത്മഹത്യയും ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം രാജ്യത്ത് 44,000 പേരാണ് വെടിയേറ്റുമരിച്ചത്.

Advertisment