യുകെയില്‍ വീടുകള്‍ക്ക് വില കുറയുന്നു… എട്ടു ശതമാനം വരെ ഇടിയുമെന്ന് വിദഗ്ധര്‍

author-image
athira kk
New Update

ലണ്ടന്‍ : യു കെയില്‍ ഈ വര്‍ഷം വീടുകള്‍ക്ക് വില കുറഞ്ഞേക്കുമെന്ന് വിദഗ്ധര്‍. ഈ വര്‍ഷം എട്ടു ശതമാനം വില കുറഞ്ഞേക്കുമെന്നാണ് ഹാലിഫാക്സ് ഡയറക്ടറുടെ പ്രവചനം.നവംബറില്‍ വീടുകളുടെ വില 2.4%വും ഡിസംബറില്‍ 1.5%വും വിലയിടിഞ്ഞിരുന്നു.ഹലിഫാക്‌സിന്റെ കണക്കനുസരിച്ച് യുകെയിലെ ഒരു വീടിന്റെ ശരാശരി വില 281,272 പൗണ്ട് ആയിരുന്നു.

Advertisment

publive-image

കുതിച്ചുയരുന്ന പലിശനിരക്കുകളും ജീവിതച്ചെലവുകള്‍ കുതിച്ചുയരുന്നതും പ്രോപ്പര്‍ട്ടി വിപണിയ്ക്കേല്‍പ്പിച്ച ആഘാതമാണ് വിലക്കുറവിന് കാരണമായതെന്നാണ് കരുതുന്നത്.

ഭവനവില ഏറ്റവും ഉയരത്തിലെത്തിയ ഓഗസ്റ്റില്‍ നിന്നാണ് ഈ കുറവുണ്ടായത്. ഓഗസ്റ്റില്‍ 293,992 പൗണ്ടായിരുന്നു വീടിന്റെ വില. 2008ന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വിലയിടിവാണ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത്.ഈ വിലക്കുറവ് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയും സാക്ഷ്യപ്പെടുത്തുന്നു.

എന്നിരുന്നാലും രാജ്യത്തിന്റെ 2022ലെ മൊത്തത്തിലുള്ള വിലകള്‍ 2% ഉയര്‍ന്നുവെന്ന് കണക്കുകള്‍ പറയുന്നു. യുകെയിലെ എല്ലാ മേഖലകളിലും ഇപ്പോള്‍ വില കുറയുന്നതായി ഹലിഫാക്‌സ് ചൂണ്ടിക്കാട്ടുന്നു.

Advertisment