ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കോവിഡും ഫ്ളൂവും പടരുന്ന സാഹചര്യത്തില്‍ ഫാര്‍മസികളിലും മറ്റും വന്‍ തിരക്ക്. വ്യാപകമായല്ലെങ്കിലും കൗണ്ടര്‍ മരുന്നുകളുടെ ക്ഷാമവും റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. കോവിഡ് പരിശോധനകള്‍ക്കും കഫ് സിറപ്പുകള്‍ക്കുമായി നൂറുകണക്കിനാളുകളാണ് ഫാര്‍മസികളിലെത്തുന്നത്.ജര്‍മ്മിനി അടക്കം മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെപ്പോലെ പല ഫാര്‍മസികളിലും ചുമയ്ക്കുള്ള മരുന്നുകളുടെയും ത്രോട്ട് സ്പ്രേകളുടെയും ലോസഞ്ചുകളുടെയും ക്ഷാമവുമാണുള്ളത്.പ്രമുഖ ആന്റിബയോട്ടിക്കുകളുടെയും സ്റ്റിറോയിഡുകളുടെയും ലഭ്യതയില്‍ രാജ്യമെമ്പാടുമുള്ള ഫാര്‍മസികള്‍ ആശങ്കയിലുമാണ്.
/sathyam/media/post_attachments/yra93ABWsE6gv7JcHhfJ.jpg)
പനിബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്. ജലദോഷത്തിനും പനിക്കുമുള്ള സാധാരണ ചികിത്സകള്‍ ആശുപത്രികളില്‍ കുറവാണ്. അതിനാലാണ് ആളുകള്‍ ഫാര്‍മസികളില്‍ നിന്നും മരുന്ന് നേരിട്ട് വാങ്ങുന്നത്.മിക്ക സ്ഥലങ്ങളിലും ജി പിമാരുടെ അപ്പോയിന്റ്‌മെന്റ് കിട്ടാനില്ലാത്തതിനാലാണ് ആളുകള്‍ ഫാര്‍മസികളിലെത്തുന്നത്. ഫാര്‍മസികളിലെത്തുന്ന ആളുകളുടെ എണ്ണം ക്രിസ്മസ് കാലഘട്ടത്തേക്കാള്‍ വളരെ കൂടുതലാണെന്ന് സ്ഥാപന ഉടമകള്‍ പറയുന്നു.
ഫാര്‍മസികള്‍ ആന്റിജന്‍ ടെസ്റ്റുകളുടെ വില്‍പ്പനയും വര്‍ധിച്ചിട്ടുണ്ട്.കഴിഞ്ഞയാഴ്ച ടെസ്റ്റുകള്‍ക്കുള്ള വാറ്റ് 23% വര്‍ധിപ്പിച്ചിട്ടുംപരിശോധനകള്‍ കുറയുന്നില്ല.ചുമയ്ക്ക് വിവിധ മരുന്നുകള്‍ ലഭ്യമല്ലാത്തതും പ്രശ്നമാണെന്നും ഫാര്‍മസിസ്റ്റുകള്‍ പറയുന്നു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി മരുന്നുവിതരണ മേഖല വലിയ സമ്മര്‍ദ്ദത്തിലാണെന്ന് യുണൈറ്റഡ് ഡ്രഗ് കമ്പനി വക്താവ് പറഞ്ഞു. ഈ കമ്പനിയാണ് അയര്‍ലണ്ടിലെ എല്ലാ മരുന്നുകളുടെയും 50 ശതമാനത്തിലധികം വിതരണം ചെയ്യുന്നത്.ഉയര്‍ന്ന ആവശ്യകതയാണ് മരുന്നുകള്‍ക്കുള്ളതെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും വെളിപ്പെടുത്തുന്നു.ചില സ്റ്റോറുകളില്‍ ഉല്‍പ്പന്നങ്ങള്‍ കുറവാണെങ്കിലും, വ്യാപകമായ ക്ഷാമം അനുഭവിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.