ന്യുയോർക്ക്: ഡൊണാൾഡ് ട്രംപും കുടുംബവും നികുതി വെട്ടിപ്പ് നടത്തി എന്ന കേസ് തള്ളണം എന്നാവശ്യപ്പെട്ടു അദ്ദേഹം സമർപ്പിച്ച ഹർജി ന്യു യോർക്ക് ജഡ്‌ജ് ആർതർ എങ്ങോറോൺ തള്ളിക്കളഞ്ഞു.
/sathyam/media/post_attachments/x3vUggyBYCVP8ywceE72.jpg)
ട്രംപിൻറെ അഭിഭാഷകർ കൊണ്ടുവന്ന വാദങ്ങൾ ബാലിശമാണെന്നു ജഡ്‌ജ് ചൂണ്ടിക്കാട്ടി.
ന്യു യോർക്ക് അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ് ഫയൽ ചെയ്ത കേസിൽ ട്രംപിന്റെ മക്കൾ ഇവൻക, എറിക്, ഡൊണാൾഡ് ജൂനിയർ എന്നിവരും ട്രംപ് ഓർഗനൈസേഷനും പ്രതികളാണ്. വ്യാജ അവകാശവാദങ്ങളിലൂടെ അവർ $250 മില്യൺ തട്ടിച്ചെടുത്തു എന്നാണ് ജയിംസിന്റെ വാദം.
ഈ പണം തിരിച്ചെടുക്കാനും ട്രംപിനെയും കുടുംബത്തെയും കമ്പനിയുടെ സ്ഥാനങ്ങൾ വഹിക്കുന്നതിൽ നിന്നു നിരോധിക്കാനും പ്രോസിക്യൂഷൻ ശ്രമിക്കുന്നു. "ഇന്നത്തെ കോടതി വിധി വ്യക്തമാക്കുന്നത് ഡൊണാൾഡ് ട്രംപ് നിയമത്തിനു അതീതനല്ല എന്നാണ്," ജെയിംസ് ട്വീറ്റ് ചെയ്തു.
അപ്പീൽ പോകുമെന്ന് ട്രംപിന്റെ അഭിഭാഷകർ പറഞ്ഞു.
ആവർത്തിച്ച് അടിസ്ഥാനരഹിതമായ വാദങ്ങൾ കൊണ്ട് വരുന്ന അഭിഭാഷകർക്ക് എതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ആഴ്ച ജഡ്ജ് താക്കീതു നൽകിയിരുന്നു.