ന്യൂയോർക്ക് : വേതന വർധന ആവശ്യപ്പെട്ടു ന്യു യോർക്കിലെ 8,700റിലേറെ നഴ്‌സുമാർ തിങ്കളാഴ്ച സമരം ആരംഭിക്കുമെന്ന ആശങ്ക ഉയർന്നതോടെ സമരം ആരംഭിക്കുന്ന ആശുപത്രികളിൽ നിന്നു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള രോഗികളെ മാറ്റി തുടങ്ങി. ഞായറാഴ്ച നടക്കുന്ന അവസാനവട്ട ചർച്ചയിൽ ഒത്തുതീർപ്പു ഉണ്ടായില്ലെങ്കിൽ തിങ്കളാഴ്ച സമരം ഉറപ്പാണെന്നു ന്യു യോർക്ക് സ്റ്റേറ്റ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് നാൻസി ഹാഗൻസ് പറഞ്ഞു.
/sathyam/media/post_attachments/3i2gBpx8jb8KWKeAGTgU.jpg)
വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ചില ആശുപത്രികളിൽ വേതന കരാർ പുതുക്കാൻ ധാരണ ആയിരുന്നു. അവിടങ്ങളിൽ സമരം ഒഴിവായി.
ഫ്‌ളഷിംഗ് ഗ്രൂപ്പിൽ സമരം ഒഴിവായതോടെ മോന്റെഫിയോർ, മൗണ്ട് സീനായ്, മൗണ്ട് സീനായ് മോർണിംഗ്‌സൈഡ്, മൗണ്ട് സീനായ് വെസ്റ്റ് എന്നിവിടങ്ങളിൽ മാത്രം പ്രശ്നം ബാക്കിയായി. ഈ ആശുപത്രികളിൽ നിന്നു 13 നവജാത ശിശുക്കൾ ഉൾപ്പെടെ പലരെയും മാറ്റുകയാണ്.
ഞായറാഴ്ച ചർച്ച ഉണ്ടെങ്കിലും ഓഫീസ് ഓഫ് എമർജൻസി മാനേജ്‌മെന്റ് അടിയന്തര ഘട്ടം നേരിടാൻ ഒരുക്കങ്ങൾ ചെയ്തു കഴിഞ്ഞു.
ബ്രുക്ലിൻ ഹോസ്പിറ്റൽ സെന്റർ, ബ്രോങ്ക്സ് കെയർ എന്നിവിടങ്ങളിൽ ധാരണയായി. രണ്ടിടത്തും ജീവനക്കാരുടെ എണ്ണം കൂട്ടും. വേതനത്തിൽ 5 മുതൽ 7% വരെ വർധന മൂന്നു വർഷത്തെ കരാറിനിടെ ഉണ്ടാവും.