കൊച്ചി: സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മെത്രാന്മാരുടെ സിനഡ് സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ പരിശ്രമിക്കുമെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
/sathyam/media/post_attachments/TTaZ9ZmxUkte51eYGbI9.jpg)
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത കാലത്തു നടന്ന സംഭവങ്ങള്‍ വേദനാജനകമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുന്നതിനു സഭ ആഗ്രഹിക്കുന്നു. സിനഡ് ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇതുമായി ബന്ധപ്പെട്ടു തുടങ്ങിയിരിക്കുന്ന ആരോപണപ്രത്യാരോപണങ്ങളും സമരപ്രഖ്യാപനങ്ങളും ശ്രദ്ധയില്‍പ്പെട്ടു. സിനഡ് സമ്മേളിക്കുന്ന സാഹചര്യത്തില്‍ എല്ലാവിധ പ്രതിഷേധ പ്രകടനങ്ങളില്‍നിന്നും അതിരൂപതാംഗങ്ങളുള്‍പ്പെടെ പിന്തിരിയണം- അദ്ദേഹം പറഞ്ഞു.