കാനഡയിൽ നിയോ-നാസികൾ വധിച്ച സിക്ക്  നേതാവിന്റെ രക്തസാക്ഷിത്വത്തിനു ആദരം 

author-image
athira kk
New Update

കാനഡ: കാൽ നൂറ്റാണ്ടു മുൻപ് കാനഡയുടെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേ നഗരത്തിൽ വധിക്കപ്പെട്ട സിക്ക് സമുദായാംഗം നിർമൽ സിംഗ് ഗില്ലിന്റെ രക്തസാക്ഷിത്വം അധികൃതർ ഒടുവിൽ അംഗീകരിച്ചു. ഗുരുനാനാക് സിക്ക് ഗുരുദ്വാരയുടെ പരിപാലകൻ ആയിരുന്ന ഗില്ലിനെ ആരാധനാലയം ആക്രമിക്കാൻ എത്തിയ നിയോ-നാസികൾ ആണ് 1998 ജനുവരി 4 നു കൊലപ്പെടുത്തിയത്.
publive-image
സറേ മേയർ ബ്രെണ്ട ലോക്ക് ശനിയാഴ്ച ഗുരുദ്വാരയിൽ നടന്ന ചടങ്ങിൽ ജനുവരി 4 'നിർമൽ സിംഗ് ഗിൽ' ദിനമായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന്റെ രേഖകൾ ഏറ്റുവാങ്ങാൻ ഗില്ലിന്റെ കൊച്ചുമകൻ പരംജിത് സിംഗ് സന്ധു ടൊറോന്റോയിൽ നിന്നു സറേയിൽ എത്തി. 

Advertisment

ബ്രെണ്ട ലോക്കിനു ഗുരുദ്വാര  ആദര വസ്ത്രം അണിയിച്ചു.  പൊതുരംഗത്തു പ്രവർത്തിക്കുന്നവർക്കു മത ചിഹ്നങ്ങൾ പാടില്ല എന്നൊരു ബിൽ കൊണ്ടുവന്നതിനെ എതിർത്തതിനാണ് അവർക്കു ഈ ആദരം നൽകിയത്. സിക്കുകാർ ഉൾപ്പടെ പല സമുദായങ്ങളിലും പെട്ടവരെ അത് പ്രതികൂലമായി ബാധിച്ചിരുന്നു.
വർണ വിവേചനത്തെ എതിർത്ത് രക്തസാക്ഷിയായ ഗില്ലിന്റെ കുടുംബത്തിനു വിദ്യാഭ്യാസ-ശിശുരക്ഷാ വകുപ്പ് മന്ത്രി രചന സിംഗ് പ്രത്യേക സാക്ഷ്യപത്രം നൽകി. ക്ഷേത്ര പരിസരത്തു കഴിഞ്ഞ വര്ഷം ഗില്ലിന്റെ ചിത്രം അനാവരണം ചെയ്തിരുന്നു. 

ഗില്ലിന്റെ മരണത്തിലേക്കു നയിച്ച സംഭവവികാസങ്ങളിൽ പങ്കാളിയായ മുൻ നിയോ-നാസി ടോണി മക്കലീർ ചടങ്ങിൽ പങ്കെടുത്തു പഴയ കാര്യങ്ങളുടെ പേരിൽ അഗാധമായ ഖേദം അറിയിച്ചു. അദ്ദേഹം മുൻപും ഈ ഖേദ പ്രകടനവുമായി ഗുരുദ്വാര സന്ദർശിച്ചിരുന്നു. ഗില്ലിന്റെ മരണത്തിൽ ധാർമികമായ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുത്തു. 

ഗുരുദ്വാര സന്ദർശിച്ചിരുന്നു. ഗില്ലിന്റെ മരണത്തിൽ ധാർമികമായ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുത്തു. 

Advertisment