പാലക്കാട്: ജില്ലാ ഫുട്ബോൾ പ്ലയേഴ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വ യോഗം വർക്കിങ് പ്രസിഡണ്ട് ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. എ സ്റ്റാൻലി ജെയിംസ് ഉദ്‌ഘാടനം ചെയ്‌തു.
/sathyam/media/post_attachments/oW5yRQhWHlk6WdkTuaM0.jpg)
സെക്രട്ടറി എസ് ജഗദീഷ്, ഭാരവാഹികളായ പി. പ്രിയേഷ്കുമാർ,കെ.രവീന്ദ്രൻ, എൻ.അനിൽകുമാർ, എ.സുന്ദരേശ്വരൻ, പി.സി. പരമേശ്വരൻ, ബി.ഹർഷൻ, വി.കൈലാസ്‌കുമാർ, എച്ച്. സിദ്ധിക്ക്, കെ. സന്തോഷ്, ആർ. സുനിൽകുമാർ, എം.രതീഷ്, മുഹമ്മദ് ഖലീഫ, മുഹമ്മദ് റിഷാദ്, ഷമീർ എന്നിവർ പങ്കെടുത്തു.
ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം നഗരസഭയുടെ സഹകരണത്തോടുകൂടി പുനരുദ്ധീകരിക്കുവാനും അടുത്ത മാസം സെവൻസ് ഫുട്ബോൾ മത്സരം വിപുലമായി നടത്തുവാനും തീരുമാനിച്ചു