New Update
ലണ്ടന്‍: സമരമുഖത്തുള്ള നാഷനല്‍ ഹെല്‍ത്ത് സര്‍വീസിലെ (എന്‍എച്ച്എസ്) നഴ്സുമാരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്.
ശമ്പളവര്‍ധനയാണ് നഴ്സുമാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. അവരുമായി ചര്‍ച്ചയ്ക്കു പോലും തയാറല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചിരുന്നത്. നഴ്സുമാരുടെ ആവശ്യം പരിഗണനയ്ക്കെടുക്കാത്തതിന് ഭരണകക്ഷിയില്‍ നിന്നു സുനാക് രൂക്ഷമായ വിമര്‍ശനം നേരിട്ടു തുടങ്ങിയിരുന്നു.
Advertisment
കഴിഞ്ഞ മാസത്തിനിടെ രണ്ടു ദിവസം നഴ്സുമാര്‍ പണിമുടക്കിയിരുന്നു. ഈ മാസം 18നും 19നും വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. പണിമുടക്ക്, ജീവനക്കാരുടെ കുറവ്, ശീതകാല ഫ്ളൂ എന്നിവ കാരണം കടുത്ത പ്രതിസന്ധിയാണ് ബ്രിട്ടനിലെ ആരോഗ്യരംഗം നേരിടുന്നത്.