അമ്പതിനായിരം വര്‍ഷത്തിനിടെ ആദ്യമായി ഭൂമിക്കരികിലെത്തുന്ന വാല്‍നക്ഷത്രം

author-image
athira kk
New Update

ന്യൂയോര്‍ക്: അമ്പതിനായിരം വര്‍ഷത്തിനിടെ ആദ്യമായി ഒരു പ്രത്യേക വാല്‍നക്ഷത്രം ഭൂമിക്കടുത്തെത്തുന്നു. സി/2022 ഇ 3 (ഇസഡ്.ടി.എഫ്) എന്ന വാല്‍നക്ഷത്രത്തെ അടുത്ത കാലത്താണ് കണ്ടെത്തുന്നത്.
publive-image

Advertisment

ഇതിനെ ഭൂമിയില്‍ നേരില്‍ കാണാന്‍ ഫെബ്രുവരി ഒന്നോടെ അവസരം കിട്ടും. മാര്‍ച്ച് 12ഓടെ സൂര്യന് സമീപത്തുകൂടെ നീങ്ങുന്ന ഈ വാല്‍നക്ഷത്രം ഫെബ്രുവരി ഒന്നിനാണ് ഭൂമിക്ക് ഏറ്റവുമടുത്തെത്തുന്നത്. രാത്രിയില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവും. 2020 മാര്‍ച്ചിലാണ് അവസാനമായി ഭൂമിയില്‍നിന്ന് നഗ്നനേത്രങ്ങളുപയോഗിച്ച് വാല്‍നക്ഷത്രത്തെ ദര്‍ശിക്കാനായത്.

Advertisment