കീവ്: റഷ്യ യുക്രെയ്നില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അവസാനിച്ചതിനു പിന്നാലെ ആക്രമണം പൂര്‍വാധികം ശക്തമാക്കി. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ക്രിസ്മസ് ആഘോഷിക്കുന്നതു പ്രമാണിച്ചാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്.
/sathyam/media/post_attachments/XBhKmZaPWttH7dHlIyPA.jpg)
കിഴക്കന്‍ യുക്രെയ്നിലെ ക്രമറ്റോര്‍സ്കില്‍ റോക്കറ്റ് ആക്രമണത്തില്‍ 600 യുക്രെയ്ന്‍ സൈനികരെ വധിച്ചതായി റഷ്യ അവകാശപ്പെട്ടു. യുക്രെയ്ന്‍ സൈനികര്‍ താമസിച്ചിരുന്ന രണ്ടു കെട്ടിടങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
ഡോണെറ്റ്സ്ക് മേഖലയിലെ മക്കിവ്കയിലെ റഷ്യന്‍ ബാരക്കുകള്‍ക്കു നേരെ കഴിഞ്ഞ ദിവസം യുക്രെയ്ന്‍ നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയാണിതെന്നും റഷ്യ. മറ്റ് യുക്രെയ്ന്‍ നഗരങ്ങളിലും റഷ്യ കനത്ത ബോംബാക്രമണം നടത്തി. ബഖ്മുട്ടില്‍ കനത്ത പോരാട്ടം തുടരുന്നു.