ബീജിങ്: കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദേശത്തുനിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ചൈന പൂര്‍ണമായി പിന്‍വലിച്ചു. വിസ വിതരണവും പൂര്‍ണ തോതില്‍ പുനസ്ഥാപിച്ചിട്ടുണ്ട്.
/sathyam/media/post_attachments/CsiCjatImVk1LoawuNQG.jpg)
ഇന്ത്യന്‍ പ്രഫഷനലുകള്‍ക്കു നേരത്തെ തന്നെ വിസ അനുവദിച്ചു തുടങ്ങിയിരുന്നെങ്കിലും, വിദ്യാര്‍ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു. പുതിയ നയം മാറ്റത്തോടെ വിദ്യാര്‍ഥികള്‍ക്കും പോകാന്‍ വഴിയൊരുങ്ങും.
ചൈനയില്‍ കോവിഡ് കേസുകള്‍ കൂടുന്നതിനിടയിലാണ് നിയന്ത്രണങ്ങളില്ലാതെ രാജ്യാന്തര യാത്രക്കാരെ ചൈന അനുവദിച്ചുതുടങ്ങിയത്.
അതേസമയം, ഇന്ത്യയില്‍നിന്നു നേരിട്ടുള്ള വിമാനങ്ങളുടെ കാര്യത്തില്‍ ഔദ്യോഗികമായി ഇന്ത്യയോ വിമാനക്കമ്പനികളോ പ്രഖ്യാപനം നടത്തിയിട്ടില്ല. 2020 നവംബര്‍ മുതല്‍ ഇന്ത്യ ചൈന വിമാന സര്‍വീസില്ല.