ഡബ്ലിന്‍ : അയര്‍ലണ്ടില്‍ എന്‍ സി ടിയ്ക്കുള്ള കാലതാമസം വാഹന ഉടമകളെ നിരാശപ്പെടുത്തുന്നു. എന്‍ സി ടിയും സര്‍വ്വീസ് പ്രൊവൈഡറുമാരുമായുള്ള എഗ്രിമെന്റനുസരിച്ച് 12 ദിവസത്തിനുള്ളില്‍ ടെസ്റ്റ് നടത്തണമെന്നുണ്ട്.എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ സമയം ആളുകള്‍ വെയ്റ്റ് ചെയ്യേണ്ടി വരുന്നതാണ് പ്രശ്നമാകുന്നത്.
29 ദിവസത്തെ കാലതാമസമെന്നാണ് ആര്‍ എസ് എ പറയുന്നതെങ്കിലും മാസങ്ങളായി കാത്തിരിക്കുന്ന വാഹന ഉടമകളുമേറെയാണ്.എട്ടുമാസമായിട്ടും ടെസ്റ്റ് നടത്താനാവാത്ത വാഹന ഉടമയായ താലയിലെ ഒരു സ്ത്രീ പരാതിയുമായി രംഗത്തുവന്നിരുന്നു.കരാര്‍ ലംഘനത്തിനെതിരെ ബന്ധപ്പെട്ട അപ്ലസ് കമ്പനിക്കെതിരെ ശിക്ഷണനടപടികള്‍ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍.
കരാറിന് വിരുദ്ധമായ ഈ കാത്തിരിപ്പ് ആശങ്കയും ഉത്കണ്ഠയുമുണ്ടാക്കുന്നതാണെന്ന് ഗതാഗത സഹമന്ത്രി ജാക്ക് ചേംബേഴ്സ് പറഞ്ഞു.കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. ആഴ്ചയില്‍ 25,000 വാഹനങ്ങളെന്നത് വര്‍ഷാവസാനത്തോടെ 30,000 ആയിരുന്നു. ഈ മാസം അവസാനത്തോടെ അത് വീണ്ടും 35,000 ആയി ഉയരുമെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷം മെയ് അവസാനത്തോടെ ലക്ഷ്യം 12 ദിവസമെന്ന കരാര്‍ പാലിക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.അല്ലെങ്കില്‍ പിഴ ചുമത്താനും നീക്കമുണ്ടെന്നും മന്ത്രി പറഞ്ഞു.എന്‍ സി ടി കാലതമാസം ഡബ്ലിനിലെ മാത്രം പ്രശ്‌നമല്ലെന്ന് സിന്‍ ഫെയിന്‍ ടി ഡി ഡാരന്‍ ഒ’റൂര്‍ക്ക് പറഞ്ഞു.
2030വരെ എന്‍ സി ടി കരാറെടുത്തിരിക്കുന്ന സ്ഥാപനാണ് അപ്ലോസ്.അമിതമായ തിരക്കാണ് കാലതാമസത്തിന് കാരണമായി അപ്ലോസ് പറയുന്നത്. വരുംആഴ്ചകളില്‍ പ്രശ്നം പരിഹരിക്കുമെന്നും കമ്പനി പറയുന്നു.മികച്ച മെക്കാനിക്കുകളുടെ കുറവും കാലതാമസത്തിന് പ്രധാന കാരണമാണ്.നല്ല പ്രാവീണ്യമുള്ളവരെ കിട്ടാത്തതും പ്രതിസന്ധിയാണ്.
കാര്‍ ലിഫ്ടുകളുടെ പ്രശ്നവും എടുത്തുപറയേണ്ടതാണ്. 2020ല്‍ത്തന്നെ കാര്‍ ലിഫ്ടുകള്‍ റീ പ്ലേസ് ചെയ്യേണ്ടതായിരുന്നു.എന്നാല്‍ അതുണ്ടായിട്ടില്ല. അതിനാല്‍ ടെസ്റ്റുകള്‍ രണ്ട് വിഭാഗങ്ങളിലായി നടത്തേണ്ടി വരുന്നത് എസ് ഐ പി ടി യു ചൂണ്ടിക്കാട്ടുന്നു.