ഡബ്ലിന്‍ : തിരക്കും സ്റ്റാഫുകളുടെ കുറവുമടക്കമുള്ള ആശുപത്രികളുടെ അസൗകര്യങ്ങള്‍ മൂലം ജനങ്ങള്‍ മരിക്കുന്നതിനെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഐ .എന്‍ .എം. ഒ.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മെല്ലപ്പോക്ക് തുടരുന്നതിനെതിരെ പണിമുടക്കിനുള്ള കൂടിയാലോചനകള്‍ അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ധയുടെ ഈ മുന്നറിയിപ്പ്.
/sathyam/media/post_attachments/AzheXEdanBVj2FL1yWrW.jpg)
ആശുപത്രിയിലെ തിരക്കു മൂലം പരിചരണം നല്‍കാന്‍ കഴിയാത്തതും അക്കാരണത്താല്‍ ആളുകള്‍ മരിക്കുന്നതിനും യാതോരു ന്യായീകരണവുമില്ല.ഇതിന്റെ പേരില്‍ ദിവസവും ആശുപത്രികളില്‍ സംഘര്‍ഷങ്ങളും ഏറുകയാണ്. ദിവസം തോറും പത്തിലധികം നഴ്സുമാരാണ് ആക്രമിക്കപ്പെടുന്നത്.ഇക്കാര്യത്തില്‍ ആശുപത്രി മാനേജ്മെന്റുമായി തര്‍ക്കങ്ങളും പതിവായിരിക്കുകയാണ്.ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണത്തെയും ഇത് ബാധിക്കുന്നുണ്ട്. നഴ്സുമാര്‍ 24/7 ഡ്യൂട്ടിയിലാണ്. ഈ ജോലിഭാരം താങ്ങാനാവുന്നതല്ലെന്നും യൂണിയന്‍ പറഞ്ഞു.
ദീര്‍ഘകാല പരിചരണ കിടക്കകളുടെ കുറവാണ് ആശുപത്രികളിലെ തിരക്ക് വര്‍ധിച്ചതിന് കാരണമെന്നും യൂണിയന്‍ പറയുന്നു.ലോംഗ് ടേം കെയറുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചത് തെറ്റായിപ്പോയി.ഇവയുടെ 82%വും സ്വകാര്യ മുതലാളിമാരുടെ കൈകകളിലാണ്. അത് തിരുത്തേണ്ട തീരുമാനമാണെന്ന് കരുതുന്നതായും ജനറല്‍ സെക്രട്ടറി പറഞ്ഞു.