ആവശ്യത്തിന് വെള്ളം കുടിക്കാറില്ലേ? അകാല മരണത്തിന് സാധ്യത

author-image
athira kk
New Update

തിരുവനന്തപുരം : ശരീരത്തിന്‍റെ പല വിധത്തിലുള്ള പ്രര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഘടകമാണ് വെള്ളം. ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിലും സന്ധികള്‍ക്ക് അയവ് നല്‍കുന്നതിലും ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിലും വെള്ളം സുപ്രധാന പങ്ക് വഹിക്കുന്നു. ഒരു പ്രായപൂര്‍ത്തിയായ മനുഷ്യന്‍ ഒരു ദിവസം കുറഞ്ഞത് രണ്ട് ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കും.
publive-image
ശരീരത്തിലെ ദ്രാവകങ്ങളുടെ തോത് താഴുമ്പോൾ സെറം സോഡിയം തോത് മുകളിലേക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകാമെന്നും ഇബയോമെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്സ് ഓഫ് ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഉയര്‍ന്ന സെറം സോഡിയം തോത് ഉള്ളവരില്‍ ശ്വാസകോശവും ഹൃദയവുമായി ബന്ധപ്പെട്ട രോഗ സാധ്യതയും, കോശങ്ങള്‍ക്ക് പ്രായമേറി പെട്ടെന്ന് മരണപ്പെടാനുള്ള സാധ്യതയും കുറഞ്ഞ സോഡിയം തോതുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഇവിടുത്തെ ഗവേഷകര്‍ പറയുന്നു.

Advertisment

11,000 ലധികം പേരുടെ 30 വര്‍ഷത്തിലധികം കാലയളവിലെ ആരോഗ്യ ഡേറ്റ ഗവേഷണത്തിനായി ഉപയോഗപ്പെടുത്തി. ലീറ്ററിന് 135-146 മില്ലി ഇക്വലന്‍റ്സ് ആണ് സാധാരണ സെറം സോഡിയം തോത്. 142 ന് മുകളില്‍ സെറം സോഡിയം തോതുള്ളവര്‍ക്കാണ് ഹൃദയാഘാതം, പക്ഷാഘാതം, രക്തധമനികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ശ്വാസകോശരോഗം, പ്രമേഹം, മറവിരോഗം എന്നിവയുടെ സാധ്യത അധികമായി കാണപ്പെട്ടത്. ഇവരെ അപേക്ഷിച്ച് 138-140 തോതില്‍ സെറം സോഡിയം തോതുള്ളവര്‍ക്ക് മാറാ രോഗങ്ങള്‍ക്കുള്ള സാധ്യത കുറവായിരുന്നു. പ്രായം, ലിംഗപദവി, വംശം, പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങി സെറം സോഡിയം തോതിനെ ബാധിക്കുന്ന മറ്റ് ഘടകങ്ങളും ഗവേഷകര്‍ വിലയിരുത്തി.

സാധാരണ വെള്ളവും ജ്യൂസ് പോലുള്ള പാനീയങ്ങളും കുടിച്ചും വെള്ളത്തിന്‍റെ അംശം അധികമുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ശുപാര്‍ശ ചെയ്യപ്പെടുന്ന അളവില്‍ ദ്രാവകങ്ങള്‍ ശരീരത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ നതാലിയ ദിമിത്രിവ പറഞ്ഞു.
ഉറക്കം അഞ്ചു മണിക്കൂറിൽ കുറവോ? കാത്തിരിക്കുന്നത് ഗുരുതരരോഗങ്ങൾ

ഭക്ഷണവും വ്യായാമവും പോലെ ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് നല്ല ഉറക്കം. ആരോഗ്യവാനായ ഒരു വ്യക്തി ദിവസം 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം എന്നാണ്. ഉറക്കം കൂടിയാലോ കുറഞ്ഞാലോ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ദിവസം അഞ്ചു മണിക്കൂറിൽ താഴെ ഉറങ്ങുന്നത് രണ്ടിലധികം ഗുരുതര രോഗങ്ങൾക്ക് കാരണമാകും.

ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് നടത്തിയ പഠനമനുസരിച്ച് അഞ്ചോ അതിൽ കുറവോ മണിക്കൂർ ഉറങ്ങുന്നത് രണ്ടിലധികം ഗുരുതര രോഗങ്ങൾ (multi morbidity) അതായത് ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകും.

രാത്രിയിൽ ഏഴുമണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇത്തരക്കാരിൽ മരണനിരക്കും അധികമായിരിക്കുമെന്നു പഠനം പറയുന്നു. രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാൻ ഒരു ‘സ്‌ലീപ് ഹൈജീൻ’ ആവശ്യമാണെന്ന് ഗവേഷകയായ ഡോ. സെവെറിൻ സാബിയ പറയുന്നു. രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ 5 മാർഗങ്ങൾ ഇതാ.

കിടപ്പുമുറി

ഉറങ്ങും മുൻപ് കിടപ്പു മുറി ശാന്തവും ഇരുട്ടുള്ളതും ആണെന്ന് ഉറപ്പുവരുത്താം. കംഫർട്ടബിൾ ആയ മുറിയിൽ കിടക്കാൻ ശ്രദ്ധിക്കാം. ഉറങ്ങാൻ 15.6 ഡിഗ്രി സെൽഷ്യസ് മുതൽ 22 ഡിഗ്രി സെൽഷ്യസ് താപനിലയാണ് നല്ലത്.

ഇലക്ട്രോണിക് ഉപകരണങ്ങൾ

ഉറങ്ങാൻ കിടക്കുന്നതിന് അരമണിക്കൂർ മുൻപേ സെൽഫോൺ, കംപ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാം ഉപയോഗിക്കുന്നത് നിർത്താം.
അമിതഭക്ഷണം

ഉറങ്ങും മുൻപ് കൂടുതൽ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണം അമിതമായാൽ വയറിന് അസ്വസ്ഥത ഉണ്ടാകുകയും ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കരുത്. ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യകരം. ഇങ്ങനെയായാൽ ഭക്ഷണം ദഹിക്കാനുള്ള സമയം കിട്ടും.

വൈറ്റമിൻ ഡി

ശരിയായ ഉറക്കത്തിന് പകൽ സമയം വെയിൽ കൊള്ളുന്നത് ഏറെ നല്ലതാണ്. ഇതുവഴി വൈറ്റമിൻ ഡി ശരീരത്തിനു ലഭിക്കും. ഡിയുടെ അഭാവം ഉറക്ക പ്രശ്നങ്ങൾക്കു കാരണമാകും.
വ്യായാമം

ഉറക്ക സമയം മെച്ചപ്പെടുത്താനും നന്നായി ഉറങ്ങാനും പതിവായുള്ള വ്യായാമം സഹായിക്കും. സമ്മർദവും ഉത്കണ്ഠയും അകറ്റാനും വ്യായാമം ചെയ്യുന്നതിലൂടെ സാധിക്കും. ഇത് നല്ല ഉറക്കം ലഭിക്കാനും കാരണമാകും

Advertisment