ടെക്സസ് : ഒൻപതു വയസുള്ള മകനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ അമേരിക്കൻ സുബ്രഹ്മണൻ പൊന്നഴകനെ (39) ടെക്സസിൽ പൊലീസ് അറസ്റ്റ് ചെയ്തു. മക്കിന്നിയിൽ താമസിക്കുന്ന അദ്ദേഹത്തെ സ്വയം ഏല്പിച്ച മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
/sathyam/media/post_attachments/fEdscND2APn8zjVV6lww.jpg)
ഒരു മില്യൻ ഡോളർ ജാമ്യത്തുക നിശ്ചയിച്ച കേസിൽ പൊന്നഴകനു വധശിക്ഷ വരെ ലഭിക്കാം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കുത്തേറ്റു കുട്ടി രക്തം വാർന്നു അവശനിലയിൽ വീട്ടിൽ കിടക്കുന്നതായി അയൽവാസിയാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് ബലം പ്രയോഗിച്ചു വീട്ടിൽ കടന്നപ്പോൾ പൊന്നഴകൻ കത്തിയെടുത്തു സ്വയം കുത്തി. ഗരാജിൽ നിരവധി മുറിവുകൾ ഏറ്റു കിടന്ന കുട്ടി മരിച്ചു കഴിഞ്ഞിരുന്നു.